25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • മു​ഖ്യ​മ​ന്ത്രി​യും ക​ട​ന്ന​പ്പ​ള്ളി​യും നാ​ളെ പ​ത്രി​ക ന​ൽ​കും
kannur

മു​ഖ്യ​മ​ന്ത്രി​യും ക​ട​ന്ന​പ്പ​ള്ളി​യും നാ​ളെ പ​ത്രി​ക ന​ൽ​കും

ക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ട​ക്ക​മു​ള്ള ജി​ല്ല​യി​ലെ എ​ൽ​ഡി​എ​ഫ്‌ സ്ഥാ​നാ​ർ​ഥി​ക​ൾ നാ​ളെ മു​ത​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കും.

മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി​യും നാ​ളെ പ​ത്രി​ക ന​ൽ​കും. രാ​വി​ലെ 11ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വ​ര​ണാ​ധി​കാ​രി​യാ​യ എ​ഡി​സി(​ജ​ന​റ​ൽ) മു​മ്പാ​കെ പ​ത്രി​ക ന​ൽ​കു​ക. സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സാ​യ അ​ഴീ​ക്കോ​ട​ൻ മ​ന്ദി​ര​ത്തി​ൽ​നി​ന്ന്‌ പ്ര​മു​ഖ എ​ൽ​ഡി​എ​ഫ്‌ നേ​താ​ക്ക​ൾ​ക്കൊ​പ്പ​മാ​യി​രി​ക്കും പ​ത്രി​ക ന​ൽ​കാ​ൻ എ​ത്തു​ക. ‌ പ്ര​ക​ട​ന​വും ആ​ൾ​ക്കൂ​ട്ട​വു​മു​ണ്ടാ​കി​ല്ല. പ​തി​നൊ​ന്ന​ര​യോ​ടെ മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി വ​ര​ണാ​ധി​കാ​രി​യാ​യ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ(​ആ​ർ​ആ​ർ) മു​മ്പാ​കെ പ​ത്രി​ക ന​ൽ​കും.

മ​ന്ത്രി കെ.​കെ. ശൈ​ല​ജ (മ​ട്ട​ന്നൂ​ർ), എം.​വി. ഗോ​വി​ന്ദ​ൻ (ത​ളി​പ്പ​റ​മ്പ്), കെ.​വി. സു​മേ​ഷ്‌(​അ​ഴീ​ക്കോ​ട്‌), എം. ​വി​ജി​ൻ(​ക​ല്യാ​ശേ​രി), കെ.​വി. സ​ക്കീ​ർ ഹു​സൈ​ൻ(​പേ​രാ​വൂ​ർ) എ​ന്നി​വ​ർ 16ന്‌ ​രാ​വി​ലെ 11ന്‌ ​ക​ണ്ണൂ​രി​ൽ ബ​ന്ധ​പ്പെ​ട്ട വ​ര​ണാ​ധി​കാ​രി​ക​ൾ മു​മ്പാ​കെ പ​ത്രി​ക ന​ൽ​കും. അ​ന്നു ത​ന്നെ ത​ല​ശേ​രി സ്ഥാ​നാ​ർ​ഥി എ.​എ​ൻ. ഷം​സീ​ർ ത​ല​ശേ​രി​യി​ൽ വ​ര​ണാ​ധി​കാ​രി​യാ​യ സ​ബ്‌​ക​ള​ക്ട​ർ​ക്കും പ​യ്യ​ന്നൂ​ർ സ്ഥാ​നാ​ർ​ഥി ടി.​ഐ. മ​ധു​സൂ​ദ​ന​ൻ ഉ​പ​വ​ര​ണാ​ധി​കാ​രി​യാ​യ പ​യ്യ​ന്നൂ​ർ ബി​ഡി​ഒ​യ്‌​ക്കും ഇ​രി​ക്കൂ​ർ സ്ഥാ​നാ​ർ​ഥി സ​ജി കു​റ്റ്യാ​നി​മ​റ്റം ഉ​പ​വ​ര​ണാ​ധി​കാ​രി​യാ​യ ശ്രീ​ക​ണ്‌​ഠ​പു​രം ബി​ഡി​ഒ​ക്കും പ​ത്രി​ക ന​ൽ​കും.

കൂ​ത്തു​പ​റ​മ്പ്‌ മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി കെ.​പി. മോ​ഹ​ന​ൻ 17ന്‌ ​രാ​വി​ലെ 11ന്‌ ​പ​ത്രി​ക ന​ൽ​കും. മാ​ഹി​യി​ൽ എ​ൽ​ഡി​എ​ഫ്‌ പി​ന്തു​ണ​യ്‌​ക്കു​ന്ന സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി എ​ൻ. ഹ​രി​ദാ​സും അ​ന്നു ത​ന്നെ പ​ത്രി​ക ന​ൽ​കും.

Related posts

ഓൺലൈൻ മാർക്കറ്റിംഗ് തട്ടിപ്പുക്കാർ കണ്ണൂരിൽ

Aswathi Kottiyoor

എ ഐ വൈ എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘നോവാർ’എന്ന സന്ദേശം ഉയർത്തി പിടിച്ച് പരിപാടി സംഘടിപ്പിച്ചു

Aswathi Kottiyoor

അ​ര്‍​ജു​ന്‍ ആ​യ​ങ്കി 20ന് ​ഡി​ഐ​ജി​ മുന്പാകെ ഹാ​ജ​രാ​ക​ണം

WordPress Image Lightbox