24.2 C
Iritty, IN
October 5, 2024
  • Home
  • Iritty
  • എൽഡിഎഫ‌് സ്ഥാനാർഥി സക്കീർ ഹുസൈൻ എടൂരിൽ പര്യടനം നടത്തി ………..
Iritty

എൽഡിഎഫ‌് സ്ഥാനാർഥി സക്കീർ ഹുസൈൻ എടൂരിൽ പര്യടനം നടത്തി ………..

ഇരിട്ടി: എൽഡിഎഫ‌് സ്ഥാനാർഥി കെ വി സക്കീർഹുസൈൻ വെള്ളിയാഴ‌്ച ആറളം, അയ്യങ്കുന്ന‌്, പായം പഞ്ചായത്തുകളിലെ പ്രധാന കേന്ദ്രങ്ങളിൽ പര്യടനം നടത്തി. മലയോരകേന്ദ്രങ്ങളായ
ആനപ്പന്തിക്കവല, വള്ളിത്തോട്, കിളിയന്തറ, പേരട്ട, കച്ചേരിക്കടവ്, മുടിക്കയം, ചരൾ, വാണിയപ്പാറ, അങ്ങാടിക്കടവ്, ആനപ്പന്തി, കരിക്കോട്ടക്കരി, എടപ്പുഴ, വെളിമാനം, അത്തിക്കൽ, കീഴ്പ്പള്ളി, വീർപ്പാട്, അമ്പലക്കണ്ടി, ചെടിക്കുളം മേഖലകളിലെ പര്യടന ശേഷം ആറളം ,പൂതക്കുണ്ട്, പായം, കരിയാൽ, വട്ട്യറ, പോസ്റ്റ് ഓഫീസ്, എടൂർ, കോളിക്കടവ് എന്നീ കേന്ദ്രങ്ങളിലെത്തി. നാടെങ്ങും എൽഡിഎഫിന്റെ യുവ സാരഥിക്ക‌് ഹൃദ്യമായ പിന്തുണയുമായി ജനങ്ങൾ വരവേറ്റു. എൽഡിഎഫ‌് നേതാക്കളായ കെ ശ്രീധരൻ, പി പി അശോകൻ, പി റോസ, ബാബുരാജ് പായം, അജയൻ പായം, ജയ്സൺ ജീരകശ്ശേരി, ബെന്നിച്ചൻ മഠത്തിനകം എന്നിവരുമുണ്ടായി. വൈകിട്ട‌് സ്ഥാനാർഥി എൽഡിഎഫ‌് മണ്ഡലം കൺവെൻഷനിലും പങ്കെടുത്ത‌് സംസാരിച്ചു.

Related posts

കുലകൾ പഴുത്ത് നശിക്കുന്നു – വിപണി കണ്ടെത്താനാകാതെ വാഴ കർഷകർ ദുരിതത്തിൽ

Aswathi Kottiyoor

ചെറുവാഞ്ചേരി-കണ്ണവം റോഡിൽ ഗതാഗത സൂചക ബോർഡുകൾ സ്ഥാപിച്ചു തുടങ്ങി…………

Aswathi Kottiyoor

തകർന്നു തരിപ്പണമായ ഹാജിറോഡ് – അയ്യപ്പൻകാവ് റോഡ് ആറളം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഗതാഗത യോഗ്യമാക്കി……….

Aswathi Kottiyoor
WordPress Image Lightbox