23.6 C
Iritty, IN
October 3, 2023
  • Home
  • Iritty
  • തകർന്നു തരിപ്പണമായ ഹാജിറോഡ് – അയ്യപ്പൻകാവ് റോഡ് ആറളം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഗതാഗത യോഗ്യമാക്കി……….
Iritty

തകർന്നു തരിപ്പണമായ ഹാജിറോഡ് – അയ്യപ്പൻകാവ് റോഡ് ആറളം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഗതാഗത യോഗ്യമാക്കി……….

ഇരിട്ടി: തകർന്നു തരിപ്പണമായ ഹാജിറോഡ് – അയ്യപ്പൻകാവ് റോഡ് ഗതാഗത യോഗ്യമാക്കി .
പേരാവൂർ – ഇരിട്ടി , ആറളം മണത്ത മലയോര ഹൈവേ റോഡുകളെ ബന്ധിപ്പിക്കുന്നതും ഇരിട്ടിയിൽ വയനാട്ടിലേക്ക് ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരാവുന്നതുമായ അപകടാവസ്ത്ഥയിൽ ആയ റോഡ് ആണ് ശ്രമദാനത്തിലൂടെ ഗതാഗത യോഗ്യമാക്കിയത്.
നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡ് ശോച്യാവസ്ഥ പരിഹരിക്കാൻ ആവശ്യം ഉയർന്നു വന്നെങ്കിലും ബന്ധപ്പെട്ട അധികാരികൾ പരിഹാരം ഉണ്ടാക്കാത്തതിനാൽ ആറളം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആണ് പരിഹാരം ഉണ്ടാക്കിയത്. ശ്രമദാനത്തിൽ ആറളം ചാരിറ്റബിൾ ട്രസ്റ്റ് – ചെയർമാൻ – നാസർ പൊയിലൻ,
മുനീർ .പി ,മജീദ് ദാനിയ , അബുബക്കർ യു വി , നസീർ പി,മൻസൂർ കെ.വി.
ഷഫീർ,
കാദർ പൊയിലൻ,
ചെറിയട്ടി ലത്തീഫ് ,നിസാർ പുഴക്കര,
അസ്സനാർ പുഴക്കര എന്നിവർ പങ്കാളികളായി.

Related posts

ഇരിട്ടിയില്‍ കേന്ദ്ര സേന റൂട്ട് മാര്‍ച്ച് നടത്തി………..

ഇരുളിലെ വെളിച്ചം പ്രകാശനം ചെയ്തു

സുരക്ഷാ ബോധവൽക്കരണ ക്ലാസ്

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox