23.6 C
Iritty, IN
October 3, 2023
  • Home
  • Iritty
  • ആർ എസ് പി യുണൈറ്റഡ് മണ്ഡലം കൺവെൻഷനും നേതാക്കളുടെ അനുസ്മരണ സമ്മേളനവും നടന്നു……..
Iritty

ആർ എസ് പി യുണൈറ്റഡ് മണ്ഡലം കൺവെൻഷനും നേതാക്കളുടെ അനുസ്മരണ സമ്മേളനവും നടന്നു……..

ഇരിട്ടി : എൻ. ശ്രീകണ്ഠൻ നായർ, ബേബിജോൺ, ടി.കെ. ദിവാകരൻ, കെ.സി. എസ്. മണി എന്നിവരുടെ അനുസ്മരണവും ആർ എസ് പി യുണൈറ്റഡ് പേരാവൂർ നിയോജകമണ്ഡലം കൺവെൻഷനും ഇരിട്ടി മാരാർജി മന്ദിരത്തിൽ നടന്നു. കൺവെൻഷൻ ആർ എസ് പി യുണൈറ്റഡ് സംസ്ഥാന ജനറൽ സിക്രട്ടറി ബി.ഡി. ബിന്റോ ഉദ്‌ഘാടനം ചെയ്തു. കേരള രാഷ്ട്രീയം ഇന്നലെ ഇന്ന് നാളെ എന്ന സെമിനാർ ബി ജെ പി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് ഉദ്‌ഘാടനം ചെയ്തു.
അഴിമതിയിൽ മുങ്ങിക്കുളിച്ച ഇരു മുന്നണികൾക്കുമെതിരെ കേരളത്തിൽ എൻ ഡി എ അധികാരത്തിൽ വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് രഞ്ജിത്ത് പറഞ്ഞു. യോഗത്തിൽ ആർ എസ് പി യുണൈറ്റഡ് സംസ്ഥാന സിക്രട്ടറിയേറ്റ് മെമ്പർ എം.എൻ. ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. ബാബു വർഗ്ഗീസ്, എ. ആർ. രാജേഷ്, ജനാർദ്ദനൻ നമ്പ്യാർ, പി.വി. രാമദാസ്, രജിത ബാബു, കെ. സാവിത്രി , ഇ.ജെ. ചാക്കോ എന്നിവർ പ്രസംഗിച്ചു. ജില്ലാ സിക്രട്ടറി എൻ.ഒ . ഫ്രാൻസിസ് സ്വാഗതവും തോമസ് മാത്യു നന്ദിയും പറഞ്ഞു.

Related posts

പ്രതിഷേധ പ്രകടനം നടത്തി

𝓐𝓷𝓾 𝓴 𝓳

ഇടിമിന്നലിൽ വീട്ടമ്മക്ക് പരിക്ക് വീടിനും നാശം

𝓐𝓷𝓾 𝓴 𝓳

വീടിൻ്റെ താക്കോൽദാനം 20 ന്

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox