ഇരിട്ടി: ആധുനീക കേരളത്തെ ഉണ്ടാക്കാൻ എൽ.ഡി.എഫിന്റെ തുടർഭരണം അനിവാര്യമാണെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു. എൽ.ഡി.എഫ് പേരാവൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇരിട്ടിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശൈലജ.മാറിമാറി കൈമാറ്റം ചെയ്യേണ്ടതല കേരള ഭരണം എന്ന ചിന്ത ജനങ്ങളിൽ ശക്തമാണ്. ഇങ്ങനെ ഒരു ചിന്ത ജനങ്ങളിൽ ഉണ്ടായത് സർവ മേഖലയിലും സർക്കാർ കൈവരിച്ച നേട്ടങ്ങളും സാധാരണ ജനങ്ങൾക്കുണ്ടായ അനുഭവവുമാണ്. എല്ലാ മേഖലകളിലും ഉണ്ടാക്കിയ ഭൗതിക മാറ്റം തുടർന്നുകൊണ്ടുപോകാൻ തുടർ ഭരണം അനിവാര്യമാണെന്നും ഇതുവരെ എൽ.ഡി.എഫിന് വോട്ട് ചെയ്ത ജനവിഭാഗം ഇക്കുറി എൽ.ഡി.എഫിനൊപ്പമാണെന്നും ശൈലജ പറഞ്ഞു. സി.പി.ഐ നേതാവ് വി.ഷാജി അധ്യക്ഷത വഹിച്ചു. എൽ.എഫി സ്ഥാനാർഥി കെ.വി സക്കീർഹുസൈൻ, നേതാക്കളായ പി.ഹരീന്ദ്രൻ, പി.പി ദിവാകരൻ, കെ.ടി ജോസ്,കെ.ശ്രീധരൻ, അഡ്വ ബിനോയി കുര്യൻ, സി.വി ശശീന്ദ്രൻ, കെ.കെ രാജൻ, കെ.സി ജേക്കബ് മാസ്റ്റർ, കാസിം ഇരിക്കൂർ, സി.വി.എൻ വിജയൻ, വി.ജി പത്മാനാഭൻ, ഫാ.എൽദോസ് ജോൺ, പി.ടി ജോസ്, വിപിൻ തോമസ്, ബേബിജോസ്, അജയൻ പായം, കെ.മുഹമ്മദലി എന്നിവർ സംസാരിച്ചു.