തിരഞ്ഞെടുപ്പിൽ അനധികൃതമായി പണം, മദ്യം,മയക്കുമരുന്ന് ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിക്കുന്നത് തടയാൻ ഫ്ല യിങ് സ്ക്വാഡുകളുടെ വാഹന പരിശോധനകൾ കർശനമാക്കി. എക്സിക്യൂട്ടീവ് മജിസ്‌ട്രേട്ടിന്റെ നേതൃത്വത്തിലുള്ള ഫ്ലയിങ് സ്ക്വാഡിൽ രണ്ട് സീനിയർ പൊലീസ് ഓഫിസർ, വിഡിയോഗ്രഫർ എന്നിവർ ഉണ്ടാകും. ഒരു നിയോജകമണ്ഡലത്തിൽ മൂന്നുവീതം സ്ക്വാഡുകളാണുണ്ടാവുക.
പയ്യന്നൂർ നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ പരിശോധന തുടങ്ങി. 50000രൂപയ്ക്കു മുകളിൽ പണം കയ്യിൽ ഉണ്ടെങ്കിൽ കൃത്യമായ രേഖകൾ ഉണ്ടായിരിക്കണം. കൂടാതെ 3 ലിറ്ററിൽ കൂടുതൽ മദ്യം കൈവശം വയ്ക്കുന്നതും തെറ്റാണ്. മാതമംഗലത്ത് പരിശോധനയ്ക്ക് എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് എൻ വി അശോക് കുമാർ, പൊലീസ് ഉദ്യോഗസ്ഥരായ എം.പി. അബ്ദുള്‍ റഷീദ്, പി.ശ്രീജേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.