27.8 C
Iritty, IN
July 7, 2024
  • Home
  • kannur
  • എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം നാ​ളെ തു​ട​ങ്ങും
kannur

എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം നാ​ളെ തു​ട​ങ്ങും

ക​ണ്ണൂ​ര്‍: എ​ൽ​ഡി​എ​ഫി​ന്‍റെ സം​സ്ഥാ​ന​ത​ല പ്ര​ചാ​ര​ണം നാ​ളെ ആ​രം​ഭി​ക്കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ധ​ർ​മ​ടം മ​ണ്ഡ​ല​ത്തി​ൽ പ്ര​വ​ർ​ത്ത​ക​ർ വ​ര​വേ​ല്പ് ഒ​രു​ക്കി​യാ​ണ് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മ​ട്ട​ന്നൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന മു​ഖ്യ​മ​ന്ത്രി​യെ ബാ​ൻ​ഡ് മേ​ള​ത്തി​ന്‍റെ​യും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ പി​ണ​റാ​യി​യി​ലേ​ക്ക് സ്വീ​ക​രി​ച്ചു കൊ​ണ്ടു വ​രും. എ​ല്‍​ഡി​എ​ഫ് ധ​ര്‍​മ​ടം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് വ​ര​വേ​ല്പ്. മ​ട്ട​ന്നൂ​രി​ല്‍ നി​ന്ന് പു​റ​പ്പെ​ടു​ന്ന മു​ഖ്യ​മ​ന്ത്രി​ക്ക് ധ​ര്‍​മ​ടം മ​ണ്ഡ​ല​ത്തി​ലെ ചെ​റി​യ വ​ള​പ്പ്, ത​ട്ടാ​രി, ചാ​മ്പാ​ട്, വ​ണ്ണാ​ന്‍റ മെ​ട്ട, ഓ​ട​ക്കാ​ട്, മൈ​ലു​ള്ളി​മെ​ട്ട, പൊ​യ​നാ​ട്, മ​മ്പ​റം, ക​മ്പ​നി​മെ​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കും. തു​ട​ര്‍​ന്ന് പി​ണ​റാ​യി ക​ണ്‍​വെ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ൽ പൊ​തു​യോ​ഗം ന​ട​ക്കും.

10 മു​ത​ൽ 16 വ​രെ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ മു​ഖ്യ​മ​ന്ത്രി എ​ല്‍​ഡി എ​ഫ് യോ​ഗ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. ഒ​രു ദി​വ​സം ഏ​ഴ് പ​രി​പാ​ടി​ക​ളു​ണ്ടാ​കും. മൂ​ന്നു ബൂ​ത്തു​ക​ള്‍​ക്ക് ഒ​രു പ​രി​പാ​ടി എ​ന്ന നി​ല​യി​ലാ​ണ് ക്ര​മീ​ക​ര​ണം. പ​രി​പാ​ടി​ക​ൾ രാ​വി​ലെ 10 ന് ​ആ​രം​ഭി​ച്ച് വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ​മാ​പി​ക്കും. 11 ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ധ​ർ​മ​ടം നി​യോ​ജ​ക മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി രൂ​പീ​ക​ര​ണ ക​ൺ​വ​ൻ​ഷ​ൻ മ​ന്പ​റ​ത്ത് ന​ട​ക്കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ മു​ന്‍ എം​എ​ല്‍​എ കെ.​കെ. നാ​രാ​യ​ണ​ന്‍, കെ. ​ശ​ശി​ധ​ര​ന്‍, പി. ​ബാ​ല​ന്‍, ടി.​കെ.​എ. ഖാ​ദ​ര്‍, എം.​കെ മു​ര​ളി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

ക​ണ്ണൂ​ർ ഫെ​സ്റ്റ് ഇ​ന്ന് സ​മാ​പി​ക്കും

Aswathi Kottiyoor

കു​ള​മ്പു​രോ​ഗ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന്

Aswathi Kottiyoor

ജീവാമൃതം പദ്ധതി:പക്ഷികൾക്ക് കുടിനീരൊരുക്കി എൻ എസ് എസ് വളണ്ടിയർമാർ

Aswathi Kottiyoor
WordPress Image Lightbox