കണ്ണൂർ: കോവിഡ് വാക്സിനേഷന് കേന്ദ്രങ്ങളില്‍ കോവിഡ് പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായുള്ള തിരക്ക് ഒഴിവാക്കുന്നതിന് ആരോഗ്യവകുപ്പ് ക്രമീകരണം ഏര്‍പ്പെടുത്തി. വാക്സിന് വിതരണ കേന്ദ്രങ്ങളിലെ തിരക്ക് കോവിഡ് വ്യാപന സാധ്യത വര്‍ധിപ്പിക്കുമെന്നതിനാലാണിത്. ഇതുപ്രകാരം നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അടിയന്തരമായി വാക്സിന് നല്‍കേണ്ട പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് മാര്‍ച്ച് ഇന്നും നാളേയും വാക്സിന് നല്‍കും. അതിനുശേഷം ഇലക്ഷന് ഡ്യൂട്ടിയുള്ള സേനാംഗങ്ങള്‍ക്കും വാക്സിന് വിതരണം ചെയ്യും.
60 വയസു കഴിഞ്ഞവരും ഇതര മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവരും വാക്സിന് സ്വീകരിക്കുന്നതിനു മുമ്പായി വര്ഡ്തലത്തില് ആരോഗ്യ പ്രവര്‍ത്തകരുമായോ ആശാപ്രവര്‍ത്തകരുമായോ ബന്ധപ്പെട്ട് നിര്‍ദേശിക്കപ്പെടുന്ന സമയത്തു മാത്രമേ വാക്സിനേഷന് കേന്ദ്രങ്ങളില്‍ എത്തിച്ചേരാവൂ എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.