32.8 C
Iritty, IN
May 15, 2024
  • Home
  • Mattanur
  • സ്റ്റേ​ഡി​യം മാ​ലി​ന്യ​സം​ഭ​ര​ണ കേ​ന്ദ്ര​മാ​ക്കു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധം
Mattanur

സ്റ്റേ​ഡി​യം മാ​ലി​ന്യ​സം​ഭ​ര​ണ കേ​ന്ദ്ര​മാ​ക്കു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധം

മ​ട്ട​ന്നൂ​ർ: ന​ടു​വ​നാ​ട് മി​നി സ്റ്റേ​ഡി​യ​ത്തി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ശേ​ഖ​രി​ച്ചു വ​യ്ക്കു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്ത്. ക​ളി​സ്ഥ​ല​ത്ത് മാ​ലി​ന്യം കൂ​ട്ടി​യി​ടു​ന്ന​തി​നെ​തി​രെ​യാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​രെ​ത്തി​യ​ത്. ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യി​ലെ വാ​ർ​ഡു​ക​ളി​ൽ നി​ന്നും ഹ​രി​ത ക​ർ​മ​സേ​ന ശേ​ഖ​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​മാ​ണ് സ്റ്റേ​ഡി​യ​ത്തി​ൽ കൂ​ട്ടി​യി​ട്ട​ത്. ഇ​ന്ന​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​വു​മാ​യെ​ത്തി​യ ലോ​റി​യി​ൽ നി​ന്നും മാ​ലി​ന്യം ഇ​റ​ക്കാ​ൻ അ​നു​വ​ദി​ക്കാ​തി​രി​ക്കു​ക​യാ​യി​രു​ന്നു. പ്ലാ​സ്റ്റി​ക് മാ​ലി​ന്യം നാ​യ​ക​ൾ ഉ​ൾ​പ്പെ​ടെ ക​ടി​ച്ചു​വ​ലി​ച്ചു​കൊ​ണ്ടു​പോ​യി പ്ര​ദേ​ശ​ത്തി​ടു​ന്ന​താ​ണ് ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യ​ത്. പി​ന്നീ​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ കെ.​ശ്രീ​ല​ത​യും വൈ​സ് ചെ​യ​ർ​മാ​ൻ പി.​പി. ഉ​സ്മാ​നും കൗ​ൺ​സി​ല​ർ​മാ​രു​മെ​ത്തി നാ​ട്ടു​കാ​രോ​ട് സം​സാ​രി​ക്കു​ക​യും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ മ​ല​പ്പു​റ​ത്തേ​ക്ക് ക​യ​റ്റി കൊ​ണ്ടു​പോ​കാ​ൻ ഇ​ന്നു ലോ​റി​യെ​ത്തു​മെ​ന്നും പ​റ​യു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു ലോ​റി​യി​ൽ കൊ​ണ്ടു​വ​ന്ന മാ​ലി​ന്യം സ്റ്റേ​ഡി​യ​ത്തി​ൽ ഇ​റ​ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.

Related posts

ലീഡ് നില മെച്ചപ്പെടുത്തി കെ കെ ശൈലജ…

Aswathi Kottiyoor

മട്ടന്നൂർ അഗ്നിരക്ഷാനിലയത്തിന് ഭരണാനുമതി ലഭിച്ചു

Aswathi Kottiyoor

മട്ടന്നൂരിന് പുതിയ പൊലീസ് സ്​റ്റേഷന്‍

Aswathi Kottiyoor
WordPress Image Lightbox