കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം ഫലപ്രദമായി നടപ്പാക്കുന്നതിനായി ജില്ലയില്‍ ഫ്ളൈയിംഗ് സ്ക്വാഡുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം ജില്ലയിലെ ഓരോ മണ്ഡലത്തിലും രണ്ടുവീതം സ്ക്വാഡുകളെയാണ് നിയോഗിച്ചിട്ടുള്ളത്.
ഇതിനുപുറമെ കളക്ടറേറ്റില്‍ രണ്ടു ടീമുകളും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ഇവര്‍ മുഴുവന്‍സമയവും പ്രവര്‍ത്തിക്കും. സീനിയര്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് തലവനായ ടീമില്‍ സീനിയര്‍ പോലീസ് ഓഫീസര്‍, നാല് സായുധ പോലീസുകാര്‍, ഒരു വീഡിയോഗ്രാഫര്‍ എന്നിവരാണ് ഒരു സ്ക്വാഡിലുള്ളത്.
അനധികൃത പണമിടപാടുകള്‍, മദ്യവിതരണം, മറ്റേതെങ്കിലും തരത്തില്‍ വോട്ടര്‍മാര്‍ക്ക് കൈക്കൂലി നല്കല് തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഫ്ളൈയിംഗ് സ്ക്വാഡുകള്‍ നിരീക്ഷിക്കുന്നത്. പിടിച്ചെടുക്കപ്പെടുന്ന തുക സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍ക്കൊള്ളിക്കും. ഇതുവരെയായി 1175 പോസ്റ്ററുകള്‍, ബാനറുകള്‍, കട്ടൗട്ടുകള്‍ തുടങ്ങിയ പ്രചാരണസാമഗ്രികള്‍ സ്ക്വാഡ് നീക്കം ചെയ്തിട്ടുണ്ട്.
രാഷ്ട്രീയപാര്‍ട്ടികളുടെ നേതൃത്വത്തിലുള്ളവ നീക്കം ചെയ്യുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വരുംദിവസങ്ങളിലും സ്ക്വാഡിന്റെ നിരീക്ഷണം ഊര്‍ജിതമാക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാകളക്ടര്‍ അറിയിച്ചു. കൂടാതെ സി വിജില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ലഭിക്കുന്ന പരാതികള്‍ പരിശോധിച്ച് നടപടിയെടുക്കുന്നതിന് കളക്ടറേറ്റില്‍ കണ്ട്രോള് റൂമും പ്രവര്‍ത്തനം തുടങ്ങി.
തെരഞ്ഞെടുപ്പ് ചെലവ്:
റേറ്റ് ചാര്‍ട്ട്
പ്രസിദ്ധീകരിച്ചു
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും ചെലവ് കണക്കാക്കുന്നതിന്റെ ഭാഗമായി വിവിധ പ്രചാരണസാമഗ്രികളുടെ റേറ്റ് ചാര്‍ട്ട് പ്രസിദ്ധീകരിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാകളക്ടര്‍ അറിയിച്ചു.
സ്ഥാനാര്‍ഥികള്‍ക്ക് റേറ്റ് ചാര്‍ട്ടിന്റെ പകര്‍പ്പ് ഇന്നു ലഭ്യമാക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് ചെലവ് കണക്കാക്കുക. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന നിരോധിത വസ്തുക്കളല്ലാത്ത എന്തെങ്കിലും സാധനങ്ങളുടെ റേറ്റ് ചേര്‍ക്കാന്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ അതു ചേര്‍ക്കണമെന്നാവശ്യപ്പെട്ട് സ്ഥാനാര്‍ഥിയോ തെരഞ്ഞെടുപ്പ് ഏജന്റോ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അപേക്ഷ നല്‍കേണ്ടതാണ്. ചാര്‍ട്ടില്‍ നല്‍കിയിരിക്കുന്ന റേറ്റ് ന്യായമല്ലെന്ന് തോന്നുന്ന സ്ഥാനാര്‍ഥിക്ക് അക്കാര്യം 24 മണിക്കൂറിനകം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറെ രേഖാമൂലം അറിയിക്കാം. വൈകി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുകയില്ല.
കണ്ട്രോള് റൂം
പ്രവര്‍ത്തനമാരംഭിച്ചു
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം ഫലപ്രദമായി നടപ്പാക്കുന്നതിനും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളില്‍ അടിയന്തര പരിഹാരം കാണുന്നതിനും ജില്ലാ നോഡല്‍ ഓഫീസറുടെ കീഴില്‍ മുഴുവന്‍സമയ കണ്ട്രോള് റൂം പ്രവര്‍ത്തനമാരംഭിച്ചു.
പരാതികള്‍ അറിയിക്കുന്നതിനായി 8281001028, 8281001029 എന്നീ ടോള്‍ ഫ്രീ നമ്പറുകളിലേക്ക് വിളിക്കാം.