26.6 C
Iritty, IN
July 4, 2024
  • Home
  • kannur
  • കോ​വി​ഡ് മാ​ര്‍​ഗനി​ര്‍​ദേശ​ങ്ങ​ള്‍ പു​റ​പ്പെ​ടു​വി​ച്ചു
kannur

കോ​വി​ഡ് മാ​ര്‍​ഗനി​ര്‍​ദേശ​ങ്ങ​ള്‍ പു​റ​പ്പെ​ടു​വി​ച്ചു

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാതെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ള്‍​ക്കു​ള്ള കോ​വി​ഡ് മാ​ര്‍​ഗനി​ര്‍​ദേശ​ങ്ങ​ള്‍ പു​റ​പ്പെ​ടു​വി​ച്ചു. ജ​ന​ങ്ങ​ളു​മാ​യി ഇ​ട​പ​ഴ​കു​മ്പോ​ള്‍ ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്കു​ക​യും മാ​സ്‌​ക് കൃ​ത്യ​മാ​യി ധ​രി​ക്കു​ക​യും വേ​ണം. സം​സാ​രി​ക്കു​മ്പോ​ള്‍ മാ​സ്‌​ക് താ​ഴ്ത്താ​ന്‍ പാ​ടി​ല്ല. സാ​നി​റ്റൈ​സ​ര്‍ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ ഉ​പ​യോ​ഗി​ക്ക​ണം. മാ​സ്‌​ക്, കൈ​യു​റ​ക​ള്‍ എ​ന്നി​വ കോ​വി​ഡ് മാ​ന​ദ​ണ്ഡ​പ്ര​കാ​രം ന​ശി​പ്പി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം.

മീ​റ്റിം​ഗ് ഹാ​ളു​ക​ളി​ല്‍
യോ​ഗ​ങ്ങ​ള്‍ ന​ട​ത്തു​ന്ന ഹാ​ള്‍/ മു​റി​യു​ടെ ക​വാ​ട​ത്തി​ല്‍ സാ​നി​റ്റൈ​സ​ര്‍, സോ​പ്പ്, വെ​ള്ളം എ​ന്നി​വ​യു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്ത​ണം.
ക​ഴി​യു​ന്ന​തും വ​ലി​യ ഹാ​ള്‍ ക​ണ്ടെ​ത്തു​ക​യും എ​സി പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​തി​രി​ക്കു​ക​യും ജ​നാ​ല​ക​ള്‍ തു​റ​ന്നി​ട്ട് വാ​യു​സ​ഞ്ചാ​രം ഉ​റ​പ്പു​വ​രു​ത്തു​ക​യും വേ​ണം.
കൈ ​ക​ഴു​കാ​നു​ള്ള മു​റി, വി​ശ്ര​മ മു​റി, ശൗ​ചാ​ല​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ സോ​പ്പും വെ​ള്ള​വും ഉ​റ​പ്പു​വ​രു​ത്തു​ക​യും അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തു​ക​യും ചെ​യ്യ​ണം.
പ്ര​ചാ​ര​ണ
സ​മ​യ​ങ്ങ​ളി​ല്‍
ഗൃ​ഹ​സ​ന്ദ​ര്‍​ശ​ന​ത്തി​ന് സ്ഥാ​നാ​ര്‍​ഥി​യ​ട​ക്കം അ​ഞ്ചുപേ​ര്‍ മാ​ത്ര​മേ പാ​ടു​ള്ളൂ.
മാ​സ്‌​ക്, ശാ​രീ​രി​ക അ​ക​ലം എ​ന്നി​വ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണം. മാ​സ്‌​ക് മു​ഖ​ത്തു​നി​ന്ന് താ​ഴ്ത്തി ആ​രെ​യും അ​ഭി​മു​ഖീ​ക​രി​ക്ക​രു​ത്. വീ​ടു​ക​ള്‍​ക്ക് അ​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്ക​രു​ത്.
ക്വാ​റ​ന്‍റൈ​നി​ലു​ള്ള വീ​ടു​ക​ളി​ലും കോ​വി​ഡ് രോ​ഗി​ക​ള്‍, ഗ​ര്‍​ഭി​ണി​ക​ള്‍, വ​യോ​ധി​ക​ര്‍, ഗു​രു​ത​ര രോ​ഗ​ബാ​ധി​ത​ര്‍ എ​ന്നി​വ​രു​ള്ള വീ​ടു​ക​ളി​ലും പ്ര​ചാ​ര​ണം ന​ട​ത്തു​മ്പോ​ള്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. പ​നി, ചു​മ, ജ​ല​ദോ​ഷം എ​ന്നി​വ​യു​ള്ള​വ​ര്‍ പ്ര​ചാ​ര​ണ​ത്തി​ന് പോ​ക​രു​ത്. കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ സോ​പ്പ്, സാ​നി​റ്റൈ​സ​ര്‍ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് കൈ​ക​ള്‍ അ​ണു​വി​മു​ക്ത​മാ​ക്കു​ക.

ജാ​ഥ​ക​ളി​ലും
പൊ​തു​യോ​ഗ​ങ്ങ​ളി​ലും
ജാ​ഥ​ക​ളും പൊ​തു​യോ​ഗ​ങ്ങ​ളും കോ​വി​ഡ് മാ​ര്‍​ഗ​നി​ർ​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ചു​കൊ​ണ്ട് മാ​ത്രം ന​ട​ത്തു​ക. പൊ​തു​യോ​ഗ​ത്തി​നു​ള്ള മൈ​താ​ന​ത്തി​ല്‍ ക​യ​റു​ന്ന​തി​നും ഇ​റ​ങ്ങു​ന്ന​തി​നും പ്ര​ത്യേ​ക ക​വാ​ട​ങ്ങ​ള്‍ ഒ​രു​ക്ക​ണം. മൈ​താ​ന​ങ്ങ​ളി​ല്‍ ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​കം അ​ട​യാ​ള​പ്പെ​ടു​ത്ത​ണം.​പൊ​തു​യോ​ഗ​ങ്ങ​ളി​ല്‍ തെ​ര്‍​മ​ല്‍ സ്‌​കാ​നിം​ഗ് ന​ട​ത്തു​ക​യും മാ​സ്‌​ക്, സാ​നി​റ്റൈ​സ​ര്‍ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം ഉ​റ​പ്പു​വ​രു​ത്തു​ക​യും വേ​ണം.

Related posts

ജില്ലയിൽ ഡ്രോൺ സർവേ ആരംഭിക്കുന്നു

Aswathi Kottiyoor

സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സേവനങ്ങൾ മാത്രം………..

Aswathi Kottiyoor

വാക്കു തർക്കം. കത്തി കുത്ത് .തലശേരിയിൽ യുവാവിന് ദാരുണാന്ത്യം.

Aswathi Kottiyoor
WordPress Image Lightbox