23.8 C
Iritty, IN
July 4, 2024
  • Home
  • kannur
  • അ​നാ​ഥ​മ​ന്ദി​ര​ങ്ങ​ൾ​ക്ക് റേ​ഷ​ൻസാ​ധ​ന​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​ക​ണ​മെ​ന്ന് ആവശ്യം
kannur

അ​നാ​ഥ​മ​ന്ദി​ര​ങ്ങ​ൾ​ക്ക് റേ​ഷ​ൻസാ​ധ​ന​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​ക​ണ​മെ​ന്ന് ആവശ്യം

ഇ​രി​ട്ടി: അ​നാ​ഥ,അ​ഗ​തി​മ​ന്ദി​ര​ങ്ങ​ൾ​ക്ക് റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​ക​ണ​മെ​ന്ന് ഓ​ൾ ഇ​ന്ത്യ അ​സോ​സി​യേ​ഷ​ൻ ഫോ​ർ പ്രൊ​ട്ട​ക്ഷ​ൻ ഓ​ർ​ഫ​നേ​ജ​സി​ന്‍റെ ഓ​ൺ​ലൈ​നി​ൽ ന​ട​ത്ത​പ്പെ​ട്ട -വാ​ർ​ഷി​ക പൊ​തു​യോ​ഗം കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളോ​ട് നി​വേ​ദ​ന​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.
അ​നാ​ഥാ​ല​യ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ ഇ​പ്പോ​ൾ വി​ല കൊ​ടു​ത്തു​വാ​ങ്ങേ​ണ്ടി വ​രു​ന്ന​തു മൂ​ലം സ്ഥാ​പ​ന​ങ്ങ​ൾ പ്ര​തി​സ​ന്ധി​യി​ലാ​ണ്. കോ​വി​ഡി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് സ​ന്ദ​ർ​ശ​ക​ർ പ്ര​വേ​ശി​ക്കു​ന്ന​തി​ന് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​തു​കൊ​ണ്ട് സ​ഹാ​യ​ങ്ങ​ളും കു​റ​വാ​ണ്. കൂ​ടാ​തെ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്ന ഗ്രാ​ന്‍റ് മാ​ർ​ച്ച് മാ​സ​ത്തി​ൽ ത​ന്നെ ല​ഭ്യ​മാ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്കു​ള്ള കോ​വി​ഡ് വാ​ക്സി​നേ​ഷ​ന് മു​ൻ​ഗ​ണ​ന ന​ൽ​കു​ക​യും വി​വി​ധ ശാ​രീ​രി​ക അ​വ​ശ​ത​ക​ളു​ള്ള അ​ന്തേ​വാ​സി​ക​ളു​ടെ പ്രാ​യം പ​രി​ഗ​ണി​ക്കാ​തെ മു​ഴു​വ​ൻ പേ​ർ​ക്കും ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പ​ട്ടു.
ഓ​ർ​ഫ​നേ​ജ​സ് ക​ൺ​ട്രോ​ൾ ബോ​ഡ് മെം​ബ​റാ​യി ചു​മ​ത​ല​യേ​റ്റ സി​സ്റ്റ​ർ വി​നീ​ത ഡി​എ​സ‌്‌​സി​യെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു. ബ്ര​ദ​ർ എം.​ജെ. സ്റ്റീ​ഫ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​സ്റ്റ​ർ വി​നീ​ത, സി​സ്റ്റ​ർ ജെ​സി (മെ​റി​ലാ​ക്ഭ​വ​ൻ), മോ​ൻ​സി സ്ക​റി​യ, ബ്ര​ദ​ർ സ​ണ്ണി, എം. ​ര​മേ​ശ​ൻ, ജ​യ പ്ര​കാ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

മുതിർന്ന രാഷ്ട്രീയ നേതാക്കളെ ആദരിക്കുക മന്ത്രി എ കെ ശശീന്ദ്രൻ

Aswathi Kottiyoor

ദുരന്തനിവാരണ അതോറിറ്റി സുരക്ഷാ പരിശീലന പരിപാടി സംഘടിപ്പിച്ചു

Aswathi Kottiyoor

രണ്ടാം യാത്ര ഇന്ന്‌ കണ്ണൂരിൽ തുടങ്ങും

Aswathi Kottiyoor
WordPress Image Lightbox