24.2 C
Iritty, IN
October 5, 2024
  • Home
  • Kottiyoor
  • കൊട്ടിയൂര്‍ ക്ഷീരോത്പാദക സഹകരണ സംഘം തിരഞ്ഞെടുപ്പ് നാളെ………
Kottiyoor

കൊട്ടിയൂര്‍ ക്ഷീരോത്പാദക സഹകരണ സംഘം തിരഞ്ഞെടുപ്പ് നാളെ………

കൊട്ടിയൂര്‍:ചുങ്കക്കുന്നിലെ കൊട്ടിയൂര്‍ ക്ഷീരോത്പാദക സഹകരണ സംഘം തിരഞ്ഞെടുപ്പ് നാളെ നടക്കും. നാളെ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് തിരഞ്ഞെടുപ്പ്. എല്‍ ഡി എഫ് ,യു ഡി എഫ് മുന്നണികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ അമ്പത് വര്‍ഷക്കാലമായി യുഡിഎഫ് ഭരിക്കുന്ന സംഘമാണ് കൊട്ടിയൂര്‍ ക്ഷീരോത്പാദക സഹകരണ സംഘം.നിലവില്‍ പഞ്ചായത്തംഗം കൂടിയായ പി.സി തോമസ് പൊട്ടനാനിക്കല്‍ ആണ് സംഘം പ്രസിഡന്റ്. എട്ട് അംഗ ഭരണ സമിതിയില്‍ 5 സീറ്റുകള്‍ ജനറല്‍ വിഭാഗവും മൂന്ന് സീറ്റ് സ്ത്രീ സംവരണവുമാണ്. സംഘത്തിലെ 171 പേര്‍ക്കാണ് വോട്ടവകാശം ഉള്ളത്.42 സ്ത്രീ വോട്ടര്‍മാരും 129 പുരുഷ വോട്ടര്‍മാരും ആണ് ഉള്ളത്.തിരഞ്ഞെടുപ്പിന് കൂത്ത്പറമ്പ് ഡയറി ഫാം ഇന്‍സ്‌പെക്ടര്‍ പ്രവീണ നേതൃത്വം നല്‍കും.തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘം സെക്രട്ടറി അറിയിച്ചു.

Related posts

പാല്‍ച്ചുരത്ത് വ്യാപാര സ്ഥാപനത്തിന് നേരെ അക്രമം

Aswathi Kottiyoor

3 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ആകെ 160 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്.

Aswathi Kottiyoor

തലക്കാണി ഗവ.യു പി സ്കൂളിൽ പ്രീ പ്രൈമറി താലോലം കോർണർ ഉദ്ഘാടനം നടന്നു

Aswathi Kottiyoor
WordPress Image Lightbox