കേളകം:തുടരണം ഇടതുപക്ഷം സഹകരണ നന്മയ്ക്കായി എന്ന സന്ദേശമുയര്‍ത്തി കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു)വിന്റെ നേതൃത്വത്തില്‍ വാഹനപ്രചാരണ ജാഥയ്ക്ക് കേളകത്ത് സ്വീകരണം നല്‍കി.കേളകം ബസ്റ്റാന്റില്‍ നടന്ന സ്വീകരണ യോഗം തെക്കന്‍ മേഖലാ ജാഥ മാനേജര്‍ എം എം മനോഹരന്‍ ഉദ്ഘാടനം ചെയ്തു. ബീന ഉണ്ണി അധ്യക്ഷത വഹിച്ചു.കെ.എം ജോര്‍ജ്,കെ സുജയ, പി അനിത, കെ വി തമ്പാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.എസ് ടി ജയ്‌സണ്‍ നയിക്കുന്ന തെക്കന്‍ മേഖല ജാഥ വെള്ളിയാഴ്ച സമാപിക്കും