24.4 C
Iritty, IN
August 15, 2024
  • Home
  • Kerala
  • വാ​ഹ​ന പ​ണി​മു​ട​ക്ക് ചൊ​വ്വാ​ഴ്ച; ക​ട​ക​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്ന് വ്യാ​പാ​രി​ക​ള്‍
Kerala

വാ​ഹ​ന പ​ണി​മു​ട​ക്ക് ചൊ​വ്വാ​ഴ്ച; ക​ട​ക​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്ന് വ്യാ​പാ​രി​ക​ള്‍

ചൊ​വ്വാ​ഴ്ച ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ വാ​ഹ​ന പ​ണി​മു​ട​ക്ക്. രാ​വി​ലെ ആ​റു​മു​ത​ൽ വൈ​കി​ട്ട് ആ​റു​വ​രെ​യാ​ണ് പ​ണി​മു​ട​ക്ക്. ബി​എം​എ​സ് ഒ​ഴി​കെ മോ​ട്ടോ​ർ വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ ട്രേ​ഡ് യൂ​ണി​യ​നു​ക​ളും തൊ​ഴി​ലു​ട​മ​ക​ളും പ​ങ്കെ​ടു​ക്കും.

കെ​എ​സ്ആ​ർ​ടി​സി യൂ​ണി​യ​നു​ക​ളും സ്വ​കാ​ര്യ ബ​സ് സം​ഘ​ട​ന​ക​ളും സ​ഹ​ക​രി​ക്കു​മെ​ന്നു സ​മ​ര​സ​മി​തി നേ​താ​ക്ക​ൾ അ​റി​യി​ച്ചു. കേ​ന്ദ്ര സ​ർ​ക്കാ​ർ എ​ക്സൈ​സ് നി​കു​തി, അ​ഡീ​ഷ​ന​ൽ എ​ക്സൈ​സ്, സ​ർ​ചാ​ർ​ജ് തു​ട​ങ്ങി​യ​വ കു​ത്ത​നെ ഉ​യ​ർ​ത്തി​യ​തും പെ​ട്രോ​ളി​യം ക​മ്പ​നി​ക​ൾ​ക്ക് കൊ​ള്ള​ലാ​ഭ​മു​ണ്ടാ​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യ​തു​മാ​ണ് വി​ല​ക്ക​യ​റ്റ​ത്തി​ന് പി​ന്നി​ൽ. വി​ല​ക്ക​യ​റ്റം പി​ൻ​വ​ലി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​ണി​മു​ട​ക്ക് .

അ​തേ​സ​മ​യം ക​ട​ക​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി രാ​ജു അ​പ്‌​സ​ര പ​റ​ഞ്ഞു. പ​ണി​ടു​ക്കി​ന്‍റെ ഭാ​ഗ​മാ​യി ക​ട​ക​ള്‍ അ​ട​ച്ചി​ടാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ ഗ​താ​ഗ​ത​സൗ​ക​ര്യം കു​റ​വു​ള്ള​തി​നാ​ല്‍ ക​ച്ച​വ​ട​ക്കാ​ര്‍​ക്ക് എ​ത്തി​ച്ചേ​രാ​ന്‍ ബു​ദ്ധി​മു​ട്ടു​ണ്ടാ​വും. ഇ​തി​നാ​ല്‍ ചി​ല വ്യാ​പാ​രി​ക​ള്‍ ക​ട​ക​ള്‍ തു​റ​ക്കാ​നി​ട​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

*താൽക്കാലികമായി തൊഴിൽ നഷ്ടപെട്ടവർക്ക പരിശീലനം നൽകി വീടിനടുത്തോ വീട്ടിലിരുന്നോ തൊഴിലെടുപ്പിക്കും കേരള നോളജ്‌ മിഷൻ : വിജ്ഞാന സമൂഹത്തിൽ സ്ത്രീകൾ മുന്നേറും.*

Aswathi Kottiyoor

ഭൂമി-ഭവന പദ്ധതികളിൽ ഭിന്നശേഷി സംവരണം നടപ്പാക്കണം

Aswathi Kottiyoor

ദത്ത്‌ കേസ്‌: അനുപമയ്‌ക്ക്‌ കോടതി കുഞ്ഞിനെ കൈമാറി

Aswathi Kottiyoor
WordPress Image Lightbox