കായംകുളം ചിറക്കടവം സ്വദേശികളായ മാതാപിതാക്കളുടെ ഏഴ് വയസ്സുള്ള ആൺകുഞ്ഞിൻ്റെ തുടയിലാണ് സിറിഞ്ച് സൂചി തുളച്ച് കയറിയത്. കഴിഞ്ഞ മാസം 19 ന് കായംകുളം താലൂക്കാശുപത്രിയിൽ പനി ബാധിച്ച് എത്തിയതായിരുന്നു കുട്ടി. കുട്ടിയെ അത്യാഹിത വിഭാഗത്തിലെ കട്ടിലിൽ കിടത്തിയപ്പോഴാണ് മറ്റ് ഏതോ രോഗികൾക്ക് കുത്തിവെയ്പ്പ് നടത്തിയ സൂചി തുടയ്ക്ക് മുകളിൽ തുളച്ച് കയറിയത്. ഏത് രോഗിയെ കുത്തി വച്ച സൂചിയാണ് കുഞ്ഞിന്റെ തുടയിൽ തുളച്ചു കയറിയതെന്ന് വ്യക്തമല്ല. വിദഗ്ധ പരിശോധനയ്ക്കായി വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിച്ച് കുഞ്ഞിന് എച്ച് വൺ എൻ വൺ, ഡെങ്കിപ്പനി, പോലെയുള്ള പരിശോധനകൾ നടത്തി. എന്നാൽ എച്ച്ഐവി പരിശോധന മെഡിക്കൽ കോളേജിൽ നടത്താൻ പറ്റാത്തതിനാൽ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് കുടുംബം.
- Home
- Uncategorized
- 7 വയസ്സുകാരൻ്റെ തുടയിൽ ഉപയോഗിച്ച സിറിഞ്ചിലെ സൂചി തുളച്ചുകയറി; 14 വർഷം എച്ച്ഐവി ടെസ്റ്റ് ഉൾപ്പെടെ വേണം, ദുരിതം