24.8 C
Iritty, IN
September 23, 2023
  • Home
  • Kelakam
  • മൂർച്ചിലക്കാട്ട് ദേവീക്ഷേത്രത്തിൽ പൊങ്കാല സമർപ്പണം നടന്നു
Kelakam

മൂർച്ചിലക്കാട്ട് ദേവീക്ഷേത്രത്തിൽ പൊങ്കാല സമർപ്പണം നടന്നു

കേളകം : മൂർച്ചിലക്കാട്ട് ദേവീക്ഷേത്രത്തിൽ പൊങ്കാല സമർപ്പണം നടന്നു . വൈകുന്നേരം 4.30 – ന് നടതുറന്ന ശേഷമാണ് പൊങ്കാലയുടെ ചടങ്ങുകൾ ആരംഭിച്ചത് . ക്ഷേത്രം മേൽശാന്തി എൻ.എസ്.ശർമയുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത് . കലം പൂജിച്ച് മണിക്കിണറിൽനിന്ന് തീർഥം ശേഖരിച്ചശേഷം പണ്ടാരഅടുപ്പിൽ അഗ്നി പകർന്നാണ് നിവേദ്യം തയ്യാറാക്കിയത് . തുടർന്ന് ദേവിക്ക് പൊങ്കാല സമർപ്പണത്തിനായി വ്രതാനുഷ്ഠാനത്തോടെ എത്തിച്ചേർന്ന സ്ത്രീകളുടെ അടുപ്പുകളിലേക്ക് പണ്ടാര അടുപ്പിലെ അഗ്നിപകർന്നതോടെ പൊങ്കാല സമർപ്പണത്തിന് തുടക്കമായി . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഭക്തജനങ്ങൾക്ക് ചടങ്ങിൽ പങ്കെടുക്കാൻ അവസരം ഒരുക്കിയതെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു

Related posts

വിവരശേഖരണ ക്രോഡീകരണ ഫോറം ഗ്രാമകം പ്രകാശനം

ഊർജ്ജ സംരക്ഷണത്തിന് വേറിട്ട വഴികളുമായി കൊട്ടിയൂർ ഐ ജെ എം എച്ച്എസ്എസ് വിദ്യാർഥികൾ

𝓐𝓷𝓾 𝓴 𝓳

ചെട്ട്യാംപറമ്പ് ഗവ.യു.പി.സ്‌കൂൾ തറക്കല്ലിടല്‍ കര്‍മ്മം പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox