23.6 C
Iritty, IN
October 3, 2023
  • Home
  • Kerala
  • സ്‌കൂളുകളിൽ സാനിറ്റൈസർ ബൂത്ത് സജ്ജീകരിച്ചു
Kerala

സ്‌കൂളുകളിൽ സാനിറ്റൈസർ ബൂത്ത് സജ്ജീകരിച്ചു

പൊതുവിദ്യാഭ്യാസവകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗം നാഷണൽ സർവ്വീസ് സ്‌കീം സംസ്ഥാനത്തെ എല്ലാ സ്‌കൂൾ യൂണിറ്റുകളിലും സാനിറ്റൈസർ ബൂത്ത് സജ്ജീകരിച്ചു. വാർഷിക പരീക്ഷകൾ നടക്കാനിരിക്കെ കോവിഡ് പ്രതിരോധ ജാഗ്രത പുലർത്തുന്നതിന്റെ ഭാഗമായാണ് ആരോഗ്യവകുപ്പ് എൻ.സി.ഡി സെല്ലുമായി സഹകരിച്ച് സാനിറ്റൈസർ ബൂത്തുകൾ സജ്ജീകരിച്ചത്. ബ്രേക്ക് ദ ചെയിൻ സന്ദേശത്തോടെ സെൻസർ ഘടിപ്പിച്ച  ആട്ടോമാറ്റിക്  സാനിറ്റൈസർ ഡിസ്പെൻസർ മെഷീനാണ് സ്‌കൂൾ പ്രോഗ്രാം ഓഫീസർമാർ വാങ്ങി വോളണ്ടിയർമാരുടെ നേത്യത്വത്തിൽ സ്ഥാപിച്ചത്. ഇലക്ട്രോണിക്സ് തൊഴിൽ വിഷയങ്ങളുളള സ്‌കൂളുകളിൽ വിദ്യാർത്ഥികൾ സ്വയം മെഷീൻ നിർമ്മിച്ചാണ് സാനിറ്റൈസർ ബൂത്ത് സ്ഥാപിച്ചത്.

Related posts

നികുതി വിഹിതം: 1.18 ലക്ഷം കോടി രൂപ അനുവദിച്ച് കേന്ദ്രം, കേരളത്തിന് 2,277 കോടി… R

യുവതികളെ അംഗങ്ങളാക്കി കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകൾ.

𝓐𝓷𝓾 𝓴 𝓳

പ​ര​മ്പ​രാ​ഗ​ത പാ​ത തു​റ​ക്കും; ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox