24.9 C
Iritty, IN
October 4, 2024
  • Home
  • Kelakam
  • എസ്എസ്എൽസി കുട്ടികൾക്ക് മാനസികോർജ്ജം പകർന്ന് കേളകം സെൻറ് തോമസ് ഹൈസ്കൂളിൽ ”ഉണർവ് 21” സംഘടിപ്പിച്ചു…….
Kelakam

എസ്എസ്എൽസി കുട്ടികൾക്ക് മാനസികോർജ്ജം പകർന്ന് കേളകം സെൻറ് തോമസ് ഹൈസ്കൂളിൽ ”ഉണർവ് 21” സംഘടിപ്പിച്ചു…….

കേളകം:2021മാർച്ച്മാസത്തിൽഎസ്എസ്എൽസി പരീക്ഷ എഴുതുന്ന കുട്ടികൾക്ക് ഉണർവും ഉന്മേഷവും മനോധൈര്യവും ലഭിക്കുന്നതിനായി ”ഉണർവ് 21” – മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ വീടുകളിലായിരുന്ന കുട്ടികള്‍ ഒരു മാസം മുമ്പ് മാത്രമാണ് സ്കൂളില്‍ എത്തിത്തുടങ്ങിയത്. വളരെ കുറഞ്ഞ ദിവസങ്ങള്‍ മാത്രം സ്കൂളില്‍ ചിലവഴിച്ച കുട്ടികള്‍ പരീക്ഷയെ അഭിമുഖീകരിക്കുന്നത്. ഭയത്തോടെയാണ്. നന്നായി പഠിക്കുന്ന കുട്ടികള്‍ പോലും മാനസികവെല്ലുവിളി നേരിടുന്നതായി അധ്യാപകരും രക്ഷിതാക്കളും വിലയിരുത്തുന്നു. ഈ അവസരത്തിലാണ് കുട്ടികള്‍ക്ക് നന്നായി പഠിക്കുന്നതിനും ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതുന്നതിനുമായി ”ഉണര്‍വ്വ് 21”സംഘടിപ്പിച്ചത്.പ്രമുഖസാമൂഹ്യപ്രവര്‍ത്തകനും വിദ്യാഭ്യാസ ചിന്തകനും മാനന്തവാടി TTI അധ്യാപകനുമായ ശ്രീ. ജോസ് പള്ളത്ത് ക്ളാസുകള്‍ നയിച്ചു. പിടിഎ പ്രസിഡന്‍റ് എസ് ടി രാജേന്ദ്രന്‍ മാസ്റ്റര്‍ ”ഉണര്‍വ്വ് 21” ഉത്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ എം വി മാത്യു സ്വാഗതവും സ്റ്റാഫ് പ്രതിനിധി സോണി ഫ്രാന്‍സിസ് നന്ദിയും പറഞ്ഞു.

Related posts

കേളകത്ത് ഹോട്ടൽ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങൾ രാത്രി 7 മണി വരെ………..

Aswathi Kottiyoor

കേളകം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ വായനയുടെ വസന്തം വിരിയിച്ച് വായനാ വാരാഘോഷത്തിന് തുടക്കമായി.

Aswathi Kottiyoor

കോപ്പര്‍ കമ്പി മോഷ്ടിക്കാന്‍ ശ്രമം

Aswathi Kottiyoor
WordPress Image Lightbox