23.3 C
Iritty, IN
July 27, 2024
  • Home
  • Kelakam
  • കേളകം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ വായനയുടെ വസന്തം വിരിയിച്ച് വായനാ വാരാഘോഷത്തിന് തുടക്കമായി.
Kelakam

കേളകം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ വായനയുടെ വസന്തം വിരിയിച്ച് വായനാ വാരാഘോഷത്തിന് തുടക്കമായി.

കേളകം : മഹാമാരിയുടെ കഷ്ടതകൾക്കിടയിലും വായനാദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട്‌ വിവിധ പരിപാടികൾ കോർത്തിണക്കി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വായനാവാരാഘോഷങ്ങള്‍ക്ക് തുടക്കമായി..
ഹൃദയഹാരിയായ ഒട്ടനേകം കൃതികളിലൂടെ ജനമനസ്സുകളിൽ ഇടം നേടിയ പ്രശസ്ത ചെറുകഥാകൃത്ത് പി സുരേന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രശസ്ത കഥാകൃത്ത് പ്രിയ എ എസ് വായനാ ദിന സന്ദേശം നല്‍കി. അധ്യാപികയായ ഷീന ജോസ് ആമുഖപ്രഭാഷണം നടത്തി.

സ്വന്തം പാഠപുസ്തകത്തിലെ കഥാകൃത്തുക്കളെ പരിചയപ്പെടാനും അവരെ നേരിട്ട് കേൾക്കാനും കുട്ടികൾക്ക് സാധിച്ചത്വലിയ ആവേശമായി.

വായനാദിനാശംസകൾ നേർന്നുകൊണ്ട് വിദ്യാർഥിയായ നവീൻ പി.ജെ സംസാരിച്ചു. അൽന തോമസ് സ്വാഗതവും പറഞ്ഞു. പുസ്തകപരിചയം, പുസ്തകാസ്വാദനം, കഥാവതരണം, കഥാപാത്രാവതരണം എന്നിവ നടന്നു. ലയ ബെന്നി കവിത ആലപിച്ചു. തന്നെ ഏറ്റവുമധികം സ്വാധീനിച്ച പുസ്തകത്തെ നവ്യ ജോസ് പരിചയപ്പെടുത്തി. ഹിന്ദികഥ അർപ്പിത അവതരിപ്പിച്ചു. ദേവനന്ദ കെ എസ്, റോസ് മനാസ, ആൻ മരിയ വർഗീസ്, എൽന മരിയ എന്നിവര്‍ സംഘഗാനം ആലപിച്ചു. കൊറോണക്കാലത്തെ മുൻകരുതലിന്റെ ആവശ്യകഥ തന്റെ മോണോ ആക്ടിലൂടെ എല്ലാവർക്കും വ്യക്തമാക്കി ഡാനിയേൽ സ്കറിയ.

ഹെഡ്മാസ്റ്റർ എം.വി മാത്യു, അധ്യാപകരായ സീന ഇ.എസ്, എ.സി എൽദോ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജൂൺ 19 മുതൽ 26 വരെയാണ് വായനാ വാരാഘോഷം. വായന വളർത്തുന്ന വിവിധതരം മത്സരങ്ങളാണ് കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നത്.

Related posts

കേളകത്ത് എ​ടി​എം കൗ​ണ്ട​റു​ക​ൾ കാലി

Aswathi Kottiyoor

ബേക്ക് ഫോര്‍ മി എന്ന സ്ഥാപനം കേളകത്ത് പ്രവര്‍ത്തനം ആരംഭിച്ചു

Aswathi Kottiyoor

മാ​ട​ത്തും​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ക​വ​ർ​ച്ച

Aswathi Kottiyoor
WordPress Image Lightbox