24.6 C
Iritty, IN
December 1, 2023
  • Home
  • Kelakam
  • കേളകത്ത് ഹോട്ടൽ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങൾ രാത്രി 7 മണി വരെ………..
Kelakam

കേളകത്ത് ഹോട്ടൽ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങൾ രാത്രി 7 മണി വരെ………..

കേളകം: കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ മലയോര പഞ്ചായത്തുകളിലും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ഇതിന്റെ ഭാഗമായി കേളകം പഞ്ചായത്തിലെ ഹോട്ടൽ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തി സമയം വൈകിട്ട് ഏഴ് മണി വരെയും മെഡിക്കല്‍ ഷോപ്പുകളുടെത് രാത്രി ഏട്ട് മണി വരെയും ആക്കി നിജപ്പെടുത്തി. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമെ ആളുകൾ പുറത്തിറങ്ങാവുവെന്നും പുറത്തിറങ്ങുന്നവര്‍ എല്ലാവരും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലവും കൃത്യമായി പാലിക്കണമെന്നും കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് അറിയിച്ചു. ആരാധാനാലയങ്ങളില്‍ ജനക്കൂട്ടങ്ങളെ നിയന്ത്രിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുവാനും തീരുമാനമായി.

ഇതുവരെ കേളകം പഞ്ചായത്തില്‍ 42 കോവിഡ് കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്

Related posts

ലോക വനിതാ ദിനത്തോടനുബന്ധിച്ച് ചുങ്കക്കുന്നിലെ മിനി മണ്ണനാലിനെ ആദരിച്ചു……..

Aswathi Kottiyoor

മന്ത്രിസഭായോഗ തീരുമാനങ്ങള്‍

Aswathi Kottiyoor

ഡി വൈ എഫ് ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഒപ്പ് ശേഖരണത്തിന്റെ കേളകം മേഖലാ തല ഉദ്ഘാടനം സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox