24.3 C
Iritty, IN
October 4, 2023
  • Home
  • Thiruvanandapuram
  • കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു..
Thiruvanandapuram

കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു..

തിരുവനന്തപുരം: പത്മശ്രീ ജേതാവും കേന്ദ്ര, കേരള സാഹിത്യ അക്കാദമി ജേതാവുമായ കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു. 81 വയസായിരുന്നു. തൈക്കാടുള്ള സ്വവസതിയിൽ അൽപം മുൻപാണ് അന്ത്യം.അസുഖബാധിതനായി ഏറെനാളായിവീട്ടിൽവിശ്രമത്തിലായിരുന്നു അദ്ദേഹം.

1939 ജൂണ്‍ 2-ന് തിരുവല്ലയില്‍ ഇരിങ്ങോലില്‍ ജനനം. കോഴിക്കോട്, കൊല്ലം, പട്ടാമ്പി, എറണാകുളം, തൃപ്പൂണിത്തുറ, ചിറ്റൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലെ കോളജുകളില്‍ ഇംഗ്ലീഷ് അധ്യാപകനായി ജോലി നോക്കിയിട്ടുണ്ട്. ജോലിയില്‍ നിന്ന് പിരിഞ്ഞതിനുശേഷംകുടുംബക്ഷേത്രത്തില്‍ ശാന്തിക്കാരനായി.

ഇന്ത്യയെന്ന വികാരം, ആരണ്യകം, അതിര്‍ത്തിയിലേക്ക് ഒരു യാത്ര, ഉജ്ജയിനിയിലെ രാപ്പകലുകള്‍, മുഖമെവിടെ, ഭൂമിഗീതങ്ങള്‍, പ്രണയഗീതങ്ങള്‍, സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതം, ചാരുലത എന്നിവയാണ് പ്രധാന കവിതാസമാഹാരങ്ങള്‍. ‘അസാഹിതീയം’, ‘കവിതകളുടെ ഡി.എന്‍.എ.’ എന്നിവ ശ്രദ്ധേയമായ ലേഖനസമാഹാരങ്ങളാണ്. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, വയലാര്‍ അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌കാരം,ബാലമണിയമ്മ പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ക്ക് വിഷ്ണുനാരായണന്‍ നമ്പൂതിരി അര്‍ഹനായിട്ടുണ്ട്.

Related posts

പെട്രോള്‍ – ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം; ഇന്ധന വിലയില്‍ നികുതി കൂട്ടിയിട്ടില്ലെന്ന് ധനമന്ത്രി….

പത്ത് ദിവസം കൊണ്ട് നാലിരട്ടി വര്‍ധന; ആരില്‍ നിന്നും കൊവിഡ് പകരാം, അതീവ ജാഗ്രത തുടരണം : മന്ത്രി വീണാ ജോര്‍ജ്

𝓐𝓷𝓾 𝓴 𝓳

സ്വകാര്യ ബസ് പണിമുടക്ക് മൂന്നാം ദിവസത്തിലേക്ക് ; സമരക്കാരെ ചർച്ചയ്ക്ക് വിളിക്കാതെ സർക്കാർ*

WordPress Image Lightbox