25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • കോ​ർ​പ​റേ​ഷ​ൻ 51 കോ​ടി രൂ​പ​യു​ടെ വാ​ർ​ഷി​ക പ​ദ്ധ​തി സ​മ​ർ​പ്പി​ച്ചു
kannur

കോ​ർ​പ​റേ​ഷ​ൻ 51 കോ​ടി രൂ​പ​യു​ടെ വാ​ർ​ഷി​ക പ​ദ്ധ​തി സ​മ​ർ​പ്പി​ച്ചു

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ന്‍റെ 2021-22 വ​ർ​ഷ​ത്തെ വാ​ർ​ഷി​ക​പ​ദ്ധ​തി​യി​ൽ അ​ന്തി​മ​മാ​ക്കി​യ പ​ദ്ധ​തി​ക​ൾ അം​ഗീ​കാ​ര​ത്തി​നാ​യി ജി​ല്ലാ വി​ക​സ​ന​സ​മി​തി​ക്ക് സ​മ​ർ​പ്പി​ച്ചു. 51 കോ​ടി രൂ​പ​യു​ടെ വി​വി​ധ പ​ദ്ധ​തി​ക​ളാ​ണ് സ​മ​ർ​പ്പി​ച്ച​ത്. ഇ​ന്ന​ലെ ന​ട​ന്ന അ​ടി​യ​ന്ത​ര കൗ​ൺ​സി​ൽ യോ​ഗം പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ന​ൽ​കി. കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ മു​ഴു​വ​ൻ റോ​ഡു​ക​ളും അ​റ്റ​കു​റ്റ​പ്പ​ണി ചെ​യ്യു​ന്ന​തി​നാ​യി 3.50 കോ​ടി രൂ​പ വ​ക​യി​രു​ത്തി. ടാ​റിം​ഗ് ന​ട​ത്തി​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യും സു​ഗ​മ​മാ​യ ഗ​താ​ഗ​തം ഉ​റ​പ്പു​വ​രു​ത്തും. ന​ഗ​ര​സ​ഭ​യി​ലെ ന​ട​പ്പാ​ത​ക​ൾ പു​ന​രു​ദ്ധ​രി​ക്കു​ന്ന​തി​ന് ഒ​രു കോ​ടി രൂ​പ ചെ​ല​വ​ഴി​ക്കും. സ്ത്രീ​ക​ൾ​ക്ക് മാ​ത്ര​മാ​യി ന​ഗ​ര​ത്തി​ൽ ജിം​നേ​ഷ്യം ആ​രം​ഭി​ക്കും. ഇ​തി​നാ​യി അ​ഞ്ചു​ല​ക്ഷം രൂ​പ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കൂ​ടാ​തെ യോ​ഗ, ക​രാ​ട്ടെ, നീ​ന്ത​ൽ എ​ന്നി​വ പ​രി​ശീ​ലി​പ്പി​ക്കും. സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും മാ​ത്ര​മാ​യി​രി​ക്കും പ​രി​ശീ​ല​ന​കേ​ന്ദ്രം. സ്റ്റേ​ഡി​യം പ​വ​ലി​യ​നി​ൽ വ​നി​ത​ക​ൾ​ക്കാ​യി വ്യാ​പാ​ര​സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കും. റോ​ഡി​ന്‍റെ ഇ​രു​ഭാ​ഗ​ങ്ങ​ളി​ലു​മാ​യി 50 ഓ​ളം ക​ട​ക​ൾ തു​റ​ക്കും. കോ​ർ​പ​റേ​ഷ​ൻ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ളാ​കും ഇ​വി​ടെ വി​ൽ​ക്കു​ക. ഇ​തി​നാ​യി 30 ല​ക്ഷം രൂ​പ​യാ​ണ് നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന​ത്. ഭ​വ​ന പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് 50,000 രൂ​പ ന​ൽ​കും. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മ​ത്സ്യ​ബ​ന്ധ​ന വ​ല​ക​ൾ മാ​റ്റി വാ​ങ്ങു​ന്ന​തി​ന് തു​ക വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ മു​ഴു​വ​ൻ വൃ​ക്ക​രോ​ഗി​ക​ൾ​ക്കും ചി​കി​ത്സാ​സ​ഹാ​യം ന​ൽ​കും. ഇ​തി​നാ​യി 20 ല​ക്ഷം രൂ​പ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ങ്ക​ണ​വാ​ടി​ക​ളി​ൽ പോ​ഷ​കാ​ഹാ​രം, പാ​ലി​യേ​റ്റീ​വ് കെ​യ​ർ, ഭി​ന്ന​ശേ​ഷി സ്കോ​ള​ർ​ഷി​പ്പ്, കൃ​ഷി, വ​നി​താ​സം​ര​ഭ​ങ്ങ​ൾ തു​ട​ങ്ങി നി​ര​വ​ധി പ​ദ്ധ​തി​ക​ൾ​ക്കാ​ണ് അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച​ത്.

Related posts

ഉ​ത്പാ​ദ​നോ​ന്മു​ഖ വി​ക​സ​ന മു​ന്നേ​റ്റ​ത്തി​ന് തൊ​ഴി​ൽസ​ഭ വ​ലി​യ പ​ങ്ക് വ​ഹി​ക്കും: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

നെ​ഹ​ർ കോ​ള​ജി​ലെ റാ​ഗിം​ഗ്: മു​ഖ്യപ്ര​തി അ​റ​സ്റ്റി​ൽ

Aswathi Kottiyoor

ക​ര്‍​ഷ​കപ്ര​ക്ഷോ​ഭ​ത്തി​ന് ആ​റു​ മാ​സം; 26ന് ​പ്ര​തി​ഷേ​ധ​ദി​നം

Aswathi Kottiyoor
WordPress Image Lightbox