26.6 C
Iritty, IN
July 4, 2024
  • Home
  • kannur
  • ബ​സു​ക​ൾ​ക്ക് ഡീ​സ​ൽ സ​ബ്സി​ഡി അ​നു​വ​ദി​ക്ക​ണം ; ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ………..
kannur

ബ​സു​ക​ൾ​ക്ക് ഡീ​സ​ൽ സ​ബ്സി​ഡി അ​നു​വ​ദി​ക്ക​ണം ; ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ………..

ക​ണ്ണൂ​ർ: കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഡീ​സ​ലി​ന് സ​ബ്സി​ഡി അ​നു​വ​ദി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ സ്ക്രാ​പ് പോ​ളി​സി ബ​സു​ക​ളു​ടേ​ത് 15 വ​ർ​ഷ​ത്തി​ൽ നി​ന്ന് 20 വ​ർ​ഷ​മാ​ക്ക​ണ​മെ​ന്നും ക​ണ്ണൂ​ർ ജി​ല്ലാ ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ സാ​ന്പ​ത്തി​ക പാ​ക്കേ​ജി​ൽ ബ​സ് വ്യ​വ​സാ​യ​ത്തെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്ത​ണം. ജി​ല്ല​യി​ലെ ഓ​ട്ടോ​റി​ക്ഷ​ക​ളു​ടെ സ​മാ​ന്ത​ര സ​ർ​വീ​സ് നി​ർ​ത്ത​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
നാ​ളെ ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും. നോ​ർ​ത്ത് മ​ല​ബാ​ർ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് സെ​ക്ര​ട്ട​റി ഹ​നീ​ഷ് കെ. ​വാ​ണി​യം​ക​ണ്ടി ഉ​ദ്ഘാ​ട​നം​ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. മോ​ഹ​ന​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജ്കു​മാ​ർ ക​രു​വാ​ര​ത്ത്, പി. ​ര​ജീ​ന്ദ്ര​ൻ, വി.​വി. ല​ത്തീ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

 

Related posts

ഭിന്നശേഷി വോട്ടര്‍മാര്‍ക്ക് സഹായവുമായി ഹെല്‍പ്‌ലൈന്‍

Aswathi Kottiyoor

ഇ​ന്ധ​ന വി​ല​: 30ന് ​എ​ൽ​ഡി​എ​ഫ് പ്ര​തി​ഷേ​ധം

Aswathi Kottiyoor

നവംബറോടെ റവന്യൂ വകുപ്പിന്റെ മുഴുവൻ ഓഫീസുകളും സമ്പൂർണ ഇ-ഓഫീസ് ആകും: മന്ത്രി കെ രാജൻ

Aswathi Kottiyoor
WordPress Image Lightbox