23.6 C
Iritty, IN
October 3, 2023
  • Home
  • Kerala
  • അന്താരാഷ്ട്ര ചലച്ചിത്ര മേള: മാധ്യമ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു………..
Kerala

അന്താരാഷ്ട്ര ചലച്ചിത്ര മേള: മാധ്യമ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു………..

ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ചുള്ള മാധ്യമ പുരസ്‌കാരങ്ങള്‍ക്ക് മേളയുടെ അവസാന ദിനമായ ഫെബ്രുവരി 27 (ശനിയാഴ്ച) ഉച്ചയ്ക്ക് 12 മണി വരെ അപേക്ഷിക്കാം.*

*ചലച്ചിത്രോത്സവം റിപ്പോര്‍ട്ട് ചെയ്യുന്ന അച്ചടി, ദ്യശ്യ, ശ്രവ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളുടെ പകര്‍പ്പും സ്ഥാപന മേധാവിയുടെ കത്തും സഹിതം ലിബര്‍ട്ടി കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന മീഡിയാ സെല്ലില്‍ അപേക്ഷ സമര്‍പ്പിക്കണം. ഇത്തവണ മികച്ച മാധ്യമ സ്ഥാപനങ്ങള്‍ക്കും പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുണ്ട്.*

*നാലു മേഖലകളിലുമുള്ള റിപ്പോര്‍ട്ടിംഗ് മികവ് പരിഗണിച്ചുള്ളതാണ് സമഗ്ര കവറേജിനുള്ള പുരസ്‌കാരം.*

*ദൃശ്യ-ശ്രവ്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ പെന്‍ഡ്രൈവിലും (2 പകര്‍പ്പ്), ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളുടെ വെബ് ലിങ്കുകള്‍ iffkmediaawards2021@gmail.com എന്ന മെയിലിലും അച്ചടി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളടങ്ങിയ പത്രത്തിന്റെ അസ്സല്‍പതിപ്പു (3 എണ്ണം) മാണ് സമര്‍പ്പിക്കേണ്ടത്.*

 

Related posts

നവകേരളീയം: ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഫെബ്രുവരി ഒന്നുമുതൽ മാർച്ച് 31 വരെ

𝓐𝓷𝓾 𝓴 𝓳

കൊട്ടിയൂർ പെരുമാൾ നെയ്യമൃത് സഘത്തിന്റെ നേതൃത്വത്തിൽ നെയ്യമൃത് ഭക്ത സംഗമവും , കുടുംബ കൂട്ടായ്മയും സംഘടിപ്പിച്ചു

ഇ ​മാ​ലി​ന്യം സം​സ്ക​രി​ച്ച​തി​ലൂ​ടെ കേ​ര​ള​ത്തി​ന് ല​ഭി​ച്ച​ത് 5.15 കോ​ടി രൂ​പ

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox