കൊട്ടിയൂർ:ദേശിയകർഷകപ്രക്ഷോഭത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് വൈ.എം.സി.എ കണ്ണൂർ സബ് റീജിയൺ സംഘടിപ്പിക്കുന്ന സമര പ്രചരണ വാഹന ജാഥയ്ക്ക് 25 ന് വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് ആലക്കോട് നിന്നും, ചുങ്കക്കുന്ന് നിന്നും തുടക്കമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ആലക്കോട് നിന്നും തുടങ്ങുന്ന ജാഥ വൈ.എം.സി.എ കണ്ണൂർ സബ് റീജിയൺ ചെയർമാൻ മത്തായി വീട്ടിയാങ്കൽ നയിക്കും. ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട് ജാഥ ഉദ്ഘാടനം ചെയ്യും. വൈ.എം.സി.എ നാഷണൽ എക്സി, അംഗം ഡോ. കെ. എം തോമസ് ജാഥ ഫ്ളാഗ് ഓഫ് ചെയ്യും.
വൈ.എം.സി.എ കണ്ണൂർ സബ് റീജിയൺ ജനറൽ കൺവീനർ ജോസ് ആവണംകോട്ട് നയിക്കുന്ന ജാഥ കൊട്ടിയൂർ വൈ.എം.സി.എ യുടെ ആസ്ഥാനമായ ചുങ്കക്കുന്നിൽ കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ്, റോയി നമ്പൂടാകം ഉദ്ഘാടനം ചെയ്യും. വൈ.എം.സി.എ നാഷണൽ സ്റ്റാൻഡിംഗ് കമ്മിറ്റി മെമ്പർ ജോസഫ് സഖറിയാസ് സംസാരിക്കും..വൈ.എം.സി.എ നാഷണൽപ്രോപ്പർട്ടി കമ്മിറ്റി മെമ്പർ ജസ്റ്റിൻ കൊട്ടുകാപ്പള്ളീൽ ജാഥ ഫ്ളാഗ് ഓഫ് ചെയ്യും.
കേളകം, കണിച്ചാർ, പേരാവൂർ, ഇരിട്ടി, ഉളിക്കൽ, പയ്യാവൂർ വൈ. എം.സി.എ
യൂണീറ്റുകളിൽ സ്വീകരണവും സംഘടിപ്പിച്ചിട്ടുണ്ട്. ഇരിട്ടിയിലെ സ്വീകരണയോഗത്തിൽ
പേരാവൂർ എം.എൽ.എ അഡ്വ.സണ്ണി ജോസഫും, ശ്രീകണ്ഠാപുരം സ്വീകരണത്തിൽമുൻസിപ്പൽ ചെയർ പേഴ്സൺ ഡോ.ഫിലോമിനയും അഭിസംബോധന ചെയ്ത്സംസാരിക്കും.
ആലക്കോട്, ചുങ്കക്കുന്ന്എന്നിവിടങ്ങളിൽ നിന്നും പുറപ്പെടുന്ന ജാഥ നിരവധി
വൈ.എം.സി.എ യുണീറ്റുകളുടെ സ്വീകരണത്തിന് ശേഷം
രണ്ട്ജാഥകളും ശ്രീകണ്ഠാപുരത്ത് സംഗമിക്കുകയും തുടർന്ന് തളിപ്പറമ്പിൽ വൈകിട്ട് 3.00 മണിക്ക് സമാപന സമ്മേളനം കണ്ണൂർ ജില്ലാ പഞ്ചായത്ത്
പ്രസിഡന്റ് , പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യും. വൈ.എം.സി.എ നേതാക്കൾ
സാമൂഹ്യ സാംസ്കാരിക നായകൻമാർ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കുമെന്നും വൈ.എം.സി.എ കണ്ണൂർ സബ് റീജിയൺ ജനറൽ കൺവീനർ ജോസ് ആവണംകോട്ട്, ജോൺ മഞ്ചുവള്ളി, മാനുവൽ പള്ളിക്കമാലിൽ, അബ്രഹാം കച്ചിറയിൽ, ജീ മോൾ മനോജ്, ജോസ് വളവനാട് എന്നിവർ കേളകത്ത് നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു