23.6 C
Iritty, IN
October 3, 2023
  • Home
  • Kottiyoor
  • കർഷക സമരം;കൊട്ടിയൂരിൽ നിന്നും വാഹന പ്രചരണ ജാഥ………..
Kottiyoor

കർഷക സമരം;കൊട്ടിയൂരിൽ നിന്നും വാഹന പ്രചരണ ജാഥ………..

കൊട്ടിയൂർ:ദേശീയ കർഷക സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വൈ.എം.സി.എ കണ്ണൂർ സബ് റീജിയന്റെ ആഭിമുഖ്യത്തിൽ കൊട്ടിയൂർ നിന്നും ആരംഭിക്കുന്ന പ്രചരണ വാഹന ജാതയെക്കുറിച്ച് വിശദീകരിക്കാൻ ചേർന്ന് പ്രസ്സ് മീറ്റിംഗ്. ചുങ്കക്കുന്ന് നിന്നും ആരംഭിക്കുന്ന മേഖലാ യാത്ര വൈ.എം.സി.എ കണ്ണൂർ സബ് റീജിയൺ ജനറൽ  ജോസ് ആവണംകോട് നയിക്കും.വ്യാഴാഴ്ച (25. 02.2021 )രാവിലെ ഒമ്പതരയ്ക്ക് കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. റോയി നമ്പുടാകം ജാഥ ഫ്ലാഗ് ഓഫ് ചെയ്യും. മൂന്നുമണിക്ക് തളിപ്പറമ്പിൽ വച്ചുള്ള സമാപനസമ്മേളനത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി. പി ദിവ്യ സംസാരിക്കും. പത്രസമ്മേളനത്തിൽ ശ്രീ. ജോസ് ആവണങ്ങോട്ട്, ശ്രീ. എബ്രഹാം കച്ചറ യിൽ, ശ്രീ. ജോൺ മഞ്ജു വള്ളി, ശ്രീ. മാനുവൽ പള്ളിക്കലിൽ, ശ്രീമതി ജീമോൾ മനോജ്, ശ്രീ. ജോസ് വളവനാട്ട് എന്നിവർ പങ്കെടുത്തു.

Related posts

കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്തിലെ സ്‌കൂളുകളിലും അംഗനവാടികളിലും പരിശോധന

എ​യ​ർ​പോ​ർ​ട്ട് റോ​ഡ്: ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്ക​ണം

𝓐𝓷𝓾 𝓴 𝓳

മിനിലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; 2 പേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox