പേരാവൂര്‍: പേരാവൂര്‍ താലൂക്ക് ആശുപത്രിക്ക് അനുവദിച്ച പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ആരോഗ്യ-കുടുംബക്ഷേമ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ എംഎല്‍എ അഡ്വ സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു.സംസ്ഥാന ഗവണ്‍മെന്റ് ആവിഷ്‌കരിച്ച കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി 52 കോടി രൂപ ചെലവിലാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. അത്യാധുനിക സൗകര്യത്തോടെയുള്ള കെട്ടിടം നിര്‍മ്മിക്കുന്നത് വാപ്‌കോസ് എന്ന ഏജന്‍സി മുഖേനയാണ്. നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുമ്പോള്‍ ആശുപത്രിയുടെ സേവനം തുടര്‍ന്നും ലഭിക്കുന്നതിനായി 28 ലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിച്ച് നല്‍കിയിട്ടുണ്ട്. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുധാകരന്‍. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ പി പി വേണുഗോപാലന്‍, എം.റിജി, സി ടി അനീഷ്, ടി ബിന്ദു,ജില്ലാ പ്രോഗ്രാം മാനേജര്‍ പി കെ അനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രീത ദിനേശന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അഡ്വക്കറ്റ് എം രാജന്‍, പി കെ ചന്ദ്രന്‍, കൂട്ട ജയപ്രകാശ്, എ കെ ഇബ്രാഹിം,ജോസഫ് കോക്കാട്ട്, ജോര്‍ജ്ജ് മാത്യു, എസ് എം കെ മുഹമ്മദലി, സുരേഷ് ചാലാറത്ത്, പേരാവൂര്‍ പ്രസ് ക്ലബ് സെക്രട്ടറി കെ കെ ശ്രീജിത്ത്,വ്യാപാരി സംഘടന പ്രതിനിധികളായ പി പുരുഷോത്തമന്‍, കെ ഹരിദാസന്‍ ചേംമ്പര്‍ ഓഫ് പേരാവൂര്‍ പ്രസിഡന്റ് കെ എം ബഷീര്‍,ആശുപത്രി സൂപ്രണ്ട് ഗ്രിഫിന്‍ സുരേന്ദ്രന്‍ , മറ്റ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിച്ച അര്‍ച്ചന ഹോസ്പിറ്റല്‍, മൗണ്ട് കാര്‍മല്‍ ആശ്രമം, പേരാവൂര്‍ സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നീ സ്ഥാപനങ്ങളിലെ മേധാവികളെ ആദരിച്ചു.