23.6 C
Iritty, IN
October 3, 2023
  • Home
  • Kelakam
  • ഫോക്‌ലോർ അക്കാദമി അവാർഡ് നേടിയ ശ്രീ പവിത്രൻ ഗുരുക്കളെ കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ആദരിച്ചു……….
Kelakam

ഫോക്‌ലോർ അക്കാദമി അവാർഡ് നേടിയ ശ്രീ പവിത്രൻ ഗുരുക്കളെ കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ആദരിച്ചു……….

കേളകം:ഫോക്‌ലോർ അക്കാദമി അവാർഡ് നേടിയ ശ്രീ പവിത്രൻ ഗുരുക്കളെ കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ആദരിച്ചു.
2020 വർഷത്തെ കേരള ഫോക്‌ലോർ അക്കാദമി അവാർഡ് നേടിയ കളരിപ്പയറ്റ് കലാകാരൻ ശ്രീ. എൻ ഇ പവിത്രൻ ഗുരുക്കൾ കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ആദരിച്ചു. സ്കൂളിന്റെ രക്ഷിതാവ് കൂടിയായ ശ്രീ. പവിത്രൻ ഗുരുക്കളെ വീട്ടിലെത്തിയാണ് കുട്ടികളും അധ്യാപകരും ആദരിച്ചത്. പാരമ്പര്യ ചികിത്സാ രംഗത്തും കളരിപ്പയറ്റ് പരിശീലനത്തിലും കഴിഞ്ഞ 40 വർഷക്കാലമായി കേളകത്തിന്റെ നിറസാന്നിധ്യമാണ് ശ്രീ. പവിത്രൻ ഗുരുക്കൾ. സ്കൂൾ മാനേജർ ഫാ. വർഗീസ് പടിഞ്ഞാറേക്കര അദ്ദേഹത്തെ പൊന്നാടയണിയിച്ചു. ഹെഡ്മാസ്റ്റർ എം വി മാത്യു, അധ്യാപകരായ എൻ റ്റി മേരി, ഷീന മാത്യു, അശ്വതി ഗോപിനാഥ് എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ച് സംസാരിച്ചു. വിദ്യാർഥികൾ പൂച്ചെണ്ട് നൽകി ആദരിച്ചു. പാരമ്പര്യ ആയോധനകലകളെക്കുറിച്ചും പാരമ്പര്യ ചികിത്സാ രീതിയെക്കുറിച്ചും സംസാരിച്ച പവിത്രൻ ഗുരുക്കൾ പുതിയ കാലത്തെ ആരോഗ്യ രീതികളിലുള്ള ആശങ്ക കുട്ടികളുമായി പങ്കുവെച്ചു.

Related posts

അജ്ഞാതരോഗം ബാധിച്ച്  ആടുകള്‍ ചാവുന്ന സംഭവം ; സണ്ണി ജോസഫ് എംഎല്‍എ ക്ക് പരാതി നല്‍കി

𝓐𝓷𝓾 𝓴 𝓳

കേളകം പാലിയേറ്റീവ് കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഓണകിറ്റും , ഓണകോടിയും വിതരണം ചെയ്തു.

𝓐𝓷𝓾 𝓴 𝓳

കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ കൂടുംതേടി 2.0, വിദ്യാര്‍ത്ഥികളുടെ ഗൃഹസന്ദര്‍ശന പരിപാടിക്ക് തുടക്കമായി

WordPress Image Lightbox