26 C
Iritty, IN
July 6, 2024
  • Home
  • kannur
  • മാ​ർ വ​ള്ളോ​പ്പി​ള്ളി സ്മാ​ര​ക കു​ടി​യേ​റ്റ മ്യൂ​സി​യം സ​ജ്ജീ​ക​ര​ണ പ്ര​വൃ​ത്തി തു​ട​ങ്ങി
kannur

മാ​ർ വ​ള്ളോ​പ്പി​ള്ളി സ്മാ​ര​ക കു​ടി​യേ​റ്റ മ്യൂ​സി​യം സ​ജ്ജീ​ക​ര​ണ പ്ര​വൃ​ത്തി തു​ട​ങ്ങി

മ​ല​യോ​ര​ത്തെ സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളി​ൽ വ​ൻ മു​ന്നേ​റ്റ​മു​ണ്ടാ​ക്കി​യ​ത് കു​ടി​യേ​റ്റ​മാ​ണെ​ന്ന് മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി. ചെ​മ്പ​ന്തൊ​ട്ടി​യി​ലെ മാ​ർ വ​ള്ളോ​പ്പി​ള്ളി സ്മാ​ര​ക കു​ടി​യേ​റ്റ മ്യൂ​സി​യ​ത്തി​ന്‍റെ സ​ജ്ജീ​ക​ര​ണ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ​ന്യ​മൃ​ഗ​ങ്ങ​ളോ​ടും മ​ല​മ്പ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള രോ​ഗ​ങ്ങ​ളോ​ടും പൊ​രു​തി​യാ​ണ് കു​ടി​യേ​റ്റ ക​ർ​ഷ​ക​ർ മ​ണ്ണി​ൽ പൊ​ന്നു​വി​ള​യി​ച്ച​ത്. കു​ടി​യേ​റ്റ ച​രി​ത്രം പു​തു​ത​ല​മു​റ​യ്ക്ക് അ​ന്യ​മാ​ണ്. ഇ​ക്കാ​ര്യ​ങ്ങ​ൾ ഭാ​വി​ത​ല​മു​റ​യ്ക്ക് പ​ഠി​ക്കു​ന്ന​തി​നും മ​ന​സി​ലാ​ക്കു​ന്ന​തി​നും​വേ​ണ്ടി​യാ​ണ് ച​രി​ത്ര മ്യൂ​സി​യം ഒ​രു​ക്കു​ന്ന​തെ​ന്നും ദ്രു​ത​ഗ​തി​യി​ൽ പ​ണി പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ.​സി. ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ര​ള മ്യൂ​സി​യം എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്‌​ട​ർ ആ​ർ. ച​ന്ദ്ര​ൻ​പി​ള്ള ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ത​ല​ശേ​രി അ​തി​രൂ​പ​ത ചാ​ൻ​സ​ല​ർ ഫാ. ​തോ​മ​സ് തെ​ങ്ങും​പ​ള്ളി​ൽ വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു.

ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ഡോ. ​കെ.​വി. ഫി​ലോ​മി​ന, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ബ​ർ​ട്ട് ജോ​ർ​ജ്, കേ​ര​ള ല​ളി​ത​ക​ലാ അ​ക്കാ​ദ​മി വൈ​സ് ചെ​യ​ർ​മാ​ൻ എ​ബി.​എ​ൻ. ജോ​സ​ഫ്, ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​സി. ജോ​സ​ഫ് കൊ​ന്ന​ക്ക​ൽ, വാ​ർ​ഡ് കൗ​ൺ​സി​ല​ർ എം.​വി. ഷീ​ന, പു​രാ​വ​സ്തു വ​കു​പ്പ് ഡ​യ​റ​ക്‌​ട​ർ ഇ. ​ദി​നേ​ശ​ൻ, പു​രാ​വ​സ്തു​വ​കു​പ്പ് റി​സ​ർ​ച്ച് അ​സി​സ്റ്റ​ന്‍റ് കെ.​പി. സ​ധു, ഫാ. ​ജോ​സ് മാ​ണി​ക്ക​ത്താ​ഴെ, കെ.​ടി. അ​നി​ൽ​കു​മാ​ർ, എം.​ഒ. മാ​ധ​വ​ൻ, ടി.​കെ. വ​ത്സ​ല​ൻ, പി.​ടി.​എ കോ​യ, കെ.​ജെ. വ​ർ​ഗീ​സ്, വി.​വി. സേ​വി, വ​ർ​ഗീ​സ് വ​യ​ലാ​മ​ണ്ണി​ൽ, എം. ​ര​മേ​ശ​ൻ, ടി.​പി. തോ​മ​സ്, കെ. ​വി​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

കണ്ണൂരിലും മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; ജലപീരങ്കിയും ലാത്തിച്ചാര്‍ജുമായി പൊലീസ്‌.

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ വ്യാഴാഴ്ച 345 പേര്‍ക്ക്‌ കൊവിഡ്‌ പോസിറ്റീവായി…………..

Aswathi Kottiyoor

കൂ​പ്പു​കു​ത്തി നാ​ളി​കേ​ര​വി​ല; കേ​ര​ക​ർ​ഷ​ക​ർ​ക്ക് ദു​രി​ത​കാ​ലം

Aswathi Kottiyoor
WordPress Image Lightbox