കണ്ണൂര്‍: തലശേരി പൈതൃക ടൂറിസം പദ്ധതി രണ്ടാംഘട്ട പ്രവൃത്തി ഉദ്ഘാടനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഓണ്‍ലൈനായി നിര്‍വഹിച്ചു. തലശേരി ജഗന്നാഥ ക്ഷേത്രത്തില്‍ നവോത്ഥാന മ്യൂസിയം, തൊടീക്കളം മ്യൂറല്‍ മ്യൂസിയം, ഗുണ്ടര്‍ട്ട് ഭാഷാ മ്യൂസിയം, ആംഗ്ലിക്കന്‍ ചര്‍ച്ച് സൗന്ദര്യവത്കരണം, മൃദംഗശൈലേശ്വരി, മക്രേരി ക്ഷേത്രം, കൊട്ടിയൂര്‍ എന്നിവിടങ്ങളില്‍ വിവിധ ടൂറിസം പദ്ധതികള്‍ക്കായി 27 കോടിയോളം രൂപയുടെ പ്രവൃത്തി ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്. തലശേരി ജഗന്നാഥ ക്ഷേത്ര പരിസത്ത് നടന്ന പരിപാടിയില്‍ എ.എന്‍. ഷംസീര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷ ജമുനാ റാണി ടീച്ചര്‍, കൗണ്‍സിലര്‍മാരായ പ്രീതാ പ്രദീപ്, സി. ഗോപാലന്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ വി മുരളീധരന് തുടങ്ങിയവര്‍ പങ്കെടുത്തു
previous post