24.3 C
Iritty, IN
October 4, 2023
  • Home
  • Iritty
  • കാർഷിക മേഖലയ്ക്ക് പരിഗണനനൽകി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്……….
Iritty

കാർഷിക മേഖലയ്ക്ക് പരിഗണനനൽകി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്……….

ഇരിട്ടി: കാർഷിക മേഖലാ വികസനത്തിനും , വൃക്ക രോഗികൾക്ക് ആശ്വാസം പകരുന്നതിനും, ദുരന്ത നിവാരണ സേന രൂപീകരിക്കുന്നതിനും ഉൾപ്പെടെയുള്ള പദ്ധതികളുമായി 52.52 കോടി രൂപ വരവും 52.03 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിന് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗീകാരം നൽകി. വികസന സന്തുലനവും സാമൂഹ്യ നീതിയും ദാരിദ്ര്യ നിർമാർജവും ബജറ്റ് ലക്‌ഷ്യം വെക്കുന്നു. ബജറ്റിൽ കാർഷിക മേഖലയ്ക്കും ക്ഷീര വികസനത്തിനും മുന്തിയ പരിഗണന നൽകിയിട്ടുണ്ട്. പിന്നോക്കാവസ്ഥയിൽ കഴിയുന്നവരെ സമൂഹത്തിന്റെയും മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരുന്നതിനും വനിതാ സംരഭങ്ങൾക്കും പരിഗണനയുണ്ട്.
മഹാത്മാഗന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി 34.496 കോടി രൂപ മാറ്റി വച്ചു. എല്ലാവർക്കും പാർപ്പിടം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനായി പി എം എ വൈ ഭവന പദ്ധതി നടപ്പാക്കുന്നതിനും , പഞ്ചായത്തുകളിൽ നടപ്പാക്കുന്ന ലൈഫ് ഭവന പദ്ധതിക്കുമായി 49.69 ലക്ഷം രൂപ വിനിയോഗിക്കും. ക്ഷീര കർഷകർക്കു പാലിന് സബ്‌സിഡി നൽകുന്നതിനായി 20 ലക്ഷം രൂപ വകയിരുത്തി. 2 പ്രളയങ്ങളുടെ പശ്ചാത്തലത്തിലാണ് പഞ്ചായത്തുകൾ തോറും തിരഞ്ഞെടുക്കപ്പെട്ട 15 സന്നദ്ധ പ്രവർത്തകരെ ചേർത്ത് ദുരന്ത നിവാരണ സേന രൂപീകരിക്കുന്നത്. ഇവർക്ക് പരിശീലനവും യൂണിഫോമും ഉപകരണങ്ങളും നൽകുന്നതിനായി 2 ലക്ഷം രൂപയാണ് വകയിരുത്തിയത്. ഈ തുക വർധിപ്പിക്കണമെന്നും ബജറ്റ് ചർച്ചയിൽ ആവശ്യം ഉയർന്നു. ഡയാലിസിസ് രോഗികൾക്ക് മരുന്നു വിതരണം ചെയ്യുന്നതിനായി 15 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
കീഴ്പ്പള്ളി സാമുഹികാരോഗ്യ കേന്ദ്രത്തിൽ പൊതുജന പങ്കാളിത്തത്തോടെ ഡയാലിസിസ് സെന്റർ തുടങ്ങാനും ലക്ഷ്യമുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.കെ. നജിദ സാദിഖ്‌ ബജറ്റ് അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സി. ഷിജു എടയന്നൂർ, ഷിജി നടുപ്പറമ്പിൽ, എം. രതീഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ (അയ്യൻകുന്ന്), കെ.പി. രാജേഷ് (ആറളം), സി.കെ. ഷൈമ (കൂടാളി), കെ.വി. മിനി (കീഴല്ലൂർ), തില്ലങ്കേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അണിയേരി ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.എൻ. പത്മാവതി, കെ. ഹമീദ്, പി. സനീഷ്, വി. ശോഭ, ജോളി ജോൺ, മേരി റജി, കെ.സി. രാജശ്രീ , എം. സുസ്മിത, സെക്രട്ടറി ഇൻ ചാർജ് ടി.പി. പ്രദീപൻ എന്നിവർ പ്രസംഗിച്ചു.
ബജറ്റിലെ മറ്റ് പ്രധാന നിർദേശങ്ങൾ
=========

ബ്ലോക്ക് പരിധിയിൽ 7.18 ലക്ഷം തൊഴിൽ ദിനങ്ങൾ 34.496 കോടി രൂപ
നെൽകൃഷി വികസനം, കൂലിചെലവ് 20.23 ലക്ഷം രൂപ
ജലസേചനം വിസിബികൾ 5.72 ലക്ഷം രൂപ
ക്ഷീര കർഷകർക്ക് പാലിന് സബ്‌സീഡി നൽകാൻ 20 ലക്ഷം രൂപ
പട്ടിക വർഗ വിഭാഗത്തിന് വീട്, ഉന്നത പഠന സ്‌കോളർഷിപ്പ്, പഠന മുറി, വാദ്യോപകരണങ്ങൾ, യുവതി യുവാക്കൾക്ക് ഓട്ടോറിക്ഷ, സാസ്‌കാരിക നിലയങ്ങൾ 92.85 ലക്ഷം രൂപ
പട്ടിക ജാതി വിഭാഗത്തിന് വീട്, പഠന മുറി, ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനം, കെട്ടിടങ്ങൾ 23.8 ലക്ഷം രൂപ
വനിതാ ഗ്രൂപ്പുകൾക്ക് സംരംഭം തുടങ്ങാൻ 15 ലക്ഷം രൂപ
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സ്‌കോളർഷിപ്പ് നൽകാൻ 1.88 കോടി രൂപ
ഭിന്നശേഷിക്കാർക്ക് മുച്ചക്രം നൽകാൻ 5.1 ലക്ഷം രൂപ
അങ്കണവാടികളുടെ നിർമാണം 32.85 ലക്ഷം രൂപ
കുടിവെള്ളം, ശുചിത്വം 12.79 ലക്ഷം രൂപ
ആരോഗ്യ സംരക്ഷണം 28.47 ലക്ഷം രൂപ
വിദ്യാഭ്യാസം, യുവജനകാര്യം 5.97 ലക്ഷം രൂപ

റോഡുകൾ: കൊടോളിപ്രം കരടി പൈപ്പ്‌ലൈൻ, പുതുശ്ശേരി കല്ലുവയൽ, വള്ളിത്തോട് കുന്നോത്തുപറമ്പ് മഠം മലപ്പൊട്ട്, പാലത്തുംകടവ് കരിയിൽ, ബാലൻകരി കുരീക്കൽ, കീഴ്പ്പള്ളി എഫ്‌സിസി കോൺവന്റ് വെന്തചാപ്പ, കക്കുവപ്പാലം പ്രിയദർശിനി, എടൂർ ഹൈസ്‌കൂൾ പോസ്റ്റ് ഓഫിസ്, പുള്ളിപ്പൊയിൽ ചെറുവയൽ, പള്ള്യം വിലങ്ങരവയൽ, വളയാൽ കീഴല്ലൂർ യുപി സ്‌കൂൾ, കൊളോളം മലോൽക്കാവ്, ആവാങ്കോട്ടുകരി ബംഗ്ലാവ് മൊട്ട പഴശ്ശി കനാൽ റോഡിനു കുറുകെ പാലം 7 ലക്ഷം രൂപ വീതം

Related posts

പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് മഴക്കാല പൂര്‍വ്വ ശുചീകരണ യോഗം

𝓐𝓷𝓾 𝓴 𝓳

കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ മുഴക്കുന്ന്‌ സ്വദേശി വിനോദിന്‌ കൂടുതല്‍ തുക നഷ്ടപരിഹാരമായി നല്‍കാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തിയ അദാലത്തില്‍തീരുമാനം………..

𝓐𝓷𝓾 𝓴 𝓳

സര്‍വ്വകക്ഷി യോഗം പ്രഹസനം: ബഹിഷ്‌കരിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി.

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox