രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ പച്ചക്കറി വില കൂട്ടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി കച്ചവടക്കാര്‍. ലോക്ഡൗണിനു ശേഷം പതിയെ കരകയറിയതാണ് പച്ചക്കറി വിപണി. എന്നാല്‍ ഇന്ധനവില വര്‍ധനവ് കച്ചവടക്കാരുടെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇത് വരും ദിവസങ്ങളില്‍ സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളം തെറ്റിക്കും
പച്ചക്കറി എത്തിക്കാനായുള്ള ലോറി വാടക രണ്ടായിരം രൂപ വച്ചാണ് കൂടിയത്. ഈ വാടക വര്‍ധന പച്ചക്കറി വിലയില്‍ വരുദിവസങ്ങളില്‍ പ്രതിഫലിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. നിലവില്‍ പച്ചക്കറി വില പതിയെ കൂടിവരുന്നുണ്ട്. കഴിഞ്ഞമാസം മുപ്പതിന് 55 രൂപയുണ്ടായിരുന്ന ചെറിയുള്ളിയുടെ വില ഇപ്പോള്‍ മൊത്ത വിപണിയില്‍ 120 രൂപയാണ്