ആര്യനാട് എക്സൈസ് റെയ്ഞ്ച് ഓഫീസിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ (22ന്) വൈകിട്ട് മൂന്നിന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ നിർവഹിക്കും. പരിമിതമായ സൗകര്യത്തിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന എക്സൈസ് റെയ്ഞ്ച് ഓഫീസിന് ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത് സ്ഥലം ലഭ്യമാക്കിയതിനെ തുടർന്നാണ് സ്വന്തമായി കെട്ടിടം സാധ്യമായത്. 75 ലക്ഷം രൂപ അടങ്കൽ തുകയ്ക്ക് 1500 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് കെട്ടിടം നിർമ്മിച്ചത്.
കെ.എസ്.ശബരീനാഥൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. അടൂർ പ്രകാശ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ എന്നിവർ സംബന്ധിക്കും.