24 C
Iritty, IN
July 26, 2024
  • Home
  • Kerala
  • *കടകള്‍ക്ക് മുന്നില്‍ സാമൂഹ്യഅകലം പാലിച്ചില്ലെങ്കില്‍ ഉടമകള്‍ക്കെതിരെയും നടപടി: ഡിജിപി*
Kerala

*കടകള്‍ക്ക് മുന്നില്‍ സാമൂഹ്യഅകലം പാലിച്ചില്ലെങ്കില്‍ ഉടമകള്‍ക്കെതിരെയും നടപടി: ഡിജിപി*

തിരുവനന്തപുരം: കടകള്‍ക്ക് മുന്നില്‍ സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ കടയുടമകള്‍ക്കും സാധനം വാങ്ങാനെത്തുന്നവര്‍ക്കും നേരെ കര്‍ശന നടപടിയെന്ന് ഡിജിപി. ഇതുസംബന്ധിച്ച്‌ ഡിജിപി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. അവശ്യസര്‍വ്വീസ് വിഭാഗത്തില്‍ പെടുന്നവര്‍ക്ക് യാത്ര ചെയ്യാന്‍ തിരിച്ചരിയല്‍ കാര്‍ഡ് നിര്‍ബന്ധമായും കയ്യില്‍ കരുതണം. മറ്റുള്ളവ സത്യവാങ്മൂലം കരുതേണ്ടത് നിര്‍ബന്ധമാണെന്നും ഡിജിപി അറിയിച്ചു. പുതിയ ജോലിയില്‍ പ്രവേശിക്കല്‍, പരീക്ഷ, ചികിത്സ, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കുന്നവര്‍ക്ക് മാത്രമേ ജില്ലവിട്ടുള്ള യാത്ര അനുവദിക്കൂവെന്നും ഇതിന് സത്യവാങ്മൂലം നിര്‍ബന്ധമാണെന്നും അദ്ദേഹം അറിയിച്ചു.
തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ച സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടം തടയുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കാനാണ് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത കടയുടമകള്‍, സ്ഥാപനനടത്തിപ്പുകാര്‍, ഉപഭോക്താക്കള്‍ എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കേണ്ടത്. പ്രാദേശികതലത്തിലെ ആവശ്യങ്ങള്‍ പരിഗണിച്ച്‌ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതിയോടെ ആവശ്യമായ നിയന്ത്രണങ്ങള്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഏര്‍പ്പെടുത്താവുന്നതാണ് എന്നും ഡിജിപി അറിയിച്ചു. ജില്ല വിട്ടുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.

Related posts

കാർഷിക നിയമങ്ങൾ കേന്ദ്രസര്‍ക്കാർ പിൻവലിക്കുന്നതെങ്ങനെ? നടപടികളെന്ത്?.

Aswathi Kottiyoor

മണ്ഡലകാലമെത്തി; വരവേൽക്കാൻ ശബരിമല

Aswathi Kottiyoor

വാർഷിക പദ്ധതിയിൽ 91 ശതമാനം തുക ചെലവഴിച്ച് കയർ വികസന വകുപ്പ്

Aswathi Kottiyoor
WordPress Image Lightbox