24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • സൂര്യാഘാതമേൽക്കാതിരിക്കാൻ തൊഴിൽ സമയക്രമത്തിൽ മാറ്റം
kannur

സൂര്യാഘാതമേൽക്കാതിരിക്കാൻ തൊഴിൽ സമയക്രമത്തിൽ മാറ്റം

തലശ്ശേരി:വേനൽക്കാലംആരംഭിക്കുകയും പകൽ താപനില ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികൾക്ക് സൂര്യാഘാതമേൽക്കാതിരിക്കാൻ തൊഴിൽ സമയക്രമത്തിൽ മാറ്റം.

ഇതു സംബന്ധിച്ച് സമയക്രമം പുനഃക്രമീകരിച്ച് ലേബർ കമ്മിഷണറുടെ ഉത്തരവ്. പകൽ വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികൾക്ക് ഉച്ചയ്ക്ക് 12 മുതൽ മൂന്നുമണിവരെ വിശ്രമം നൽകണം. ഇവരുടെ തൊഴിൽസമയം രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴു വരെയുള്ള സമയത്തിനുള്ളിൽ എട്ടുമണിക്കൂറായി നിജപ്പെടുത്തി. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12-ന് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്കുശേഷമുള്ള ഷിഫ്റ്റ് വൈകിട്ട് മൂന്നിന് തുടങ്ങുന്ന തരത്തിലുമാക്കി. സമുദ്രനിരപ്പിൽനിന്ന് 3000 അടിയിൽ കൂടുതൽ ഉയരമുള്ള സൂര്യാഘാതത്തിന് സാധ്യതയില്ലാത്ത മേഖലകൾക്ക് ഉത്തരവ് ബാധകമല്ല.

 

Related posts

സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം; പ​രി​ഹ​രി​ക്കാ​ൻ പ്ര​ശ്ന​ങ്ങ​ളേ​റെ

Aswathi Kottiyoor

കി​ഴ​ക്കേ​ക​വാ​ട​ത്തി​ൽ സാ​ധാ​ര​ണ ടി​ക്ക​റ്റി​ല്ല; വട്ടംചുറ്റി റെയിൽവേ യാ​ത്ര​ക്കാ​ർ

Aswathi Kottiyoor

ഇ​ന്ന് 45 കേ​ന്ദ്ര​ങ്ങ​ളി​ൽ കോ​വി​ഷീ​ൽ​ഡ്, അ​ഞ്ചിടത്ത് കോ​വാ​ക്‌​സി​ൻ

Aswathi Kottiyoor
WordPress Image Lightbox