30.4 C
Iritty, IN
October 4, 2023
  • Home
  • Kanichar
  • മണത്തണ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാസ്‌കും സാനിറ്റൈസറും വിതരണം ചെയ്തു
Kanichar

മണത്തണ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാസ്‌കും സാനിറ്റൈസറും വിതരണം ചെയ്തു

മണത്തണ:  മണത്തണ സര്‍വ്വീസ് സഹകരണ ബാങ്ക് മണത്തണ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാസ്‌കും സാനിറ്റൈസറും വിതരണം ചെയ്തു. ഒരു വിദ്യാര്‍ത്ഥിക്ക് രണ്ട് മാസ്‌കുകള്‍ വീതമാണ് നല്‍കിയത്.വിദ്യാഭ്യാസ മന്ത്രിയുടെ അഭ്യര്‍ത്ഥന പ്രകാരം സംസ്ഥാന സഹകരണ വകുപ്പ് സഹകരണ സ്ഥാപനങ്ങളോട് സ്ഥാപന പരിധിയിലെ സ്‌കൂളുകളില്‍ സാനിറ്റൈസര്‍ മാസ്‌ക് എന്നിവ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇരിട്ടി സര്‍ക്കിള്‍ പരിധിയിലെ ആദ്യത്തെ ചടങ്ങാണ് മണത്തണ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നത്. ഇരിട്ടി അസിസ്റ്റന്റ് രജിസ്ട്രാര്‍ പ്രദേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മണത്തണ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ കെ ശ്രീജിത്ത് അധ്യക്ഷനായി. മണത്തണ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ വി ഷാജു, ഹെഡ്മാസ്റ്റര്‍ വിനോദന്‍ പുതിയ വീട്ടില്‍, ബാങ്ക് വൈസ് പ്രസിഡണ്ട് കെ സി ഷംസുദ്ദീന്‍, എം സുകേഷ്, പി ടി ജോണി, എന്‍.വി ഗിരിജ,ബാങ്ക് സെക്രട്ടറി ജയേന്ദ്രന്‍, സി വി രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

ആയിരക്കണക്കിന് കുടുംബങ്ങൾക്ക് കൈ താങ്ങായി യുണൈറ്റഡ് മർച്ചന്റ് ചേമ്പറിന്റെ:ആർദ്രം കുടുംബ സഹായ പദ്ധതി ചർച്ചയാകുന്നു

𝓐𝓷𝓾 𝓴 𝓳

അയോത്തുംചാലിൽ ന്യൂ ഇന്ത്യ ഇൻഷ്യൂറൻസ് പോർട്ടൽ ഓഫീസ് ഉദ്ഘാടനം ചെയ്തു.

𝓐𝓷𝓾 𝓴 𝓳

ഏലപ്പീടികയില്‍ വഴിയോര വിശ്രമകേന്ദ്രത്തിന് സ്ഥലം കൈമാറി

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox