24 C
Iritty, IN
July 26, 2024
  • Home
  • Kerala
  • സ്മാർട്ട് സിറ്റി: തലസ്ഥാനത്ത് മൂന്ന് പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 19)
Kerala

സ്മാർട്ട് സിറ്റി: തലസ്ഥാനത്ത് മൂന്ന് പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 19)

സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെട്ട തലസ്ഥാനത്തെ മൂന്ന് പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 19) പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിൽ നിർവഹിക്കും. വൈകിട്ട് 4.30 ന്് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിക്കും. കേന്ദ്രമന്ത്രി ഹർദ്ദീപ് സിംഗ് പുരി, കേന്ദ്രസഹമന്ത്രി രാജ്കുമാർ സിംഗ്, മന്ത്രിമാരായ എ.സി.മൊയ്തീൻ, കെ.കൃഷ്ണൻകുട്ടി, ജി.സുധാകരൻ, കടകംപള്ളി സുരേന്ദ്രൻ, മേയർ ആര്യ രാജേന്ദ്രൻ, ഡോ: ശശി തരൂർ എം.പി., അടൂർ പ്രകാശ് എം.പി എന്നിവർ സംബന്ധിക്കും.
തിരുവനന്തപുരം കോർപ്പറേഷൻ ആസ്ഥാനത്ത് സംയോജിത നിർദേശ- നിയന്ത്രണ കേന്ദ്രത്തിന് (ഇന്റഗ്രേറ്റഡ് കമാൻഡ് ആന്റ് കൺട്രോൾ സെന്റർ) പ്രധാനമന്ത്രി തറക്കല്ലിടും. 94 കോടി രൂപ ചെലവിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന കേന്ദ്രം അടിയന്തിര സാഹചര്യങ്ങളിൽ കൺട്രോൾ റൂമായി പ്രവർത്തിക്കും. പോലീസ്, റവന്യൂ, ആരോഗ്യം, അഗ്നിശമന സേന, ഭക്ഷ്യവകുപ്പ് എന്നിവയുടെ ഏകോപനമാണ് ലക്ഷ്യമിടുന്നത്.
427 കോടി രൂപ ചെലവിൽ സജ്ജമാക്കുന്ന സ്മാർട്ട് റോഡ്‌സ് പദ്ധതിയുടെ ശിലാസ്ഥാപനവും ചടങ്ങിൽ നടക്കും. തിരുവനന്തപുരം നഗരത്തിൽ നിലവിലുള്ള 37 കിലോമീറ്റർ റോഡുകളെ ലോകോത്തര നിലവാരത്തിലാക്കുന്നതാണ് പദ്ധതി. സൈക്കിൾ ട്രാക്ക്, നടപ്പാത, ജംഗ്ഷനുകൾ, പുൽത്തകിടി എന്നിവ സജ്ജമാക്കും. കൂടാതെ സി.സി.ടി.വി ഉൾപ്പെടെയുള്ള സംവിധാനങ്ങളും ഒരുക്കും. വൈദ്യുത കേബിളുകൾ, പൈപ്പ് ലൈനുകൾ എന്നിവയ്ക്ക് പ്രത്യേക ക്രമീകരണം ഒരുക്കുന്നതോടെ റോഡ് കുഴിക്കുന്നത് ഒഴിവാക്കാനാവും.
അമൃത് ദൗത്യത്തിൽ നിർമ്മിച്ച 75 എംഎൽഡി (പ്രതിദിനം ദശലക്ഷം ലിറ്റർ) ജലസംസ്‌കരണ പ്ലാന്റ് അരുവിക്കരയിൽ ഉദ്ഘാടനം ചെയ്യും. 20 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ നഗരത്തിലെ 9.67 ലക്ഷം വരുന്ന ജനങ്ങൾക്ക് ആവശ്യാനുസരണം കുടിവെള്ളം ലഭ്യമാകും. അരുവിക്കരയിൽ നിലവിലുള്ള സംസ്‌കരണ പ്ലാന്റുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്ന സാഹചര്യമുണ്ടാകുമ്പോൾ നഗരത്തിലേക്കുള്ള കുടിവെള്ള വിതരണം തടസ്സപ്പെടാതിരിക്കാനും ഇതു സഹായിക്കും.
തലസ്ഥാനത്തിനു പുറമെ മറ്റു ജില്ലകളിലെ പദ്ധതികളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. 320 കെവി പുഗലൂർ (തമിഴ്‌നാട്) – തൃശൂർ (കേരളം) വൈദ്യുതി പ്രസരണ പദ്ധതി, 50 മെഗാവാട്ട് കാസർഗോഡ് സൗരോർജ പദ്ധതി എന്നിവയും ഉദ്ഘാടനം ചെയ്യും.

Related posts

രാഷ്ട്രപതി ഇന്നു (16 മാർച്ച്) കേരളത്തിലെത്തും

Aswathi Kottiyoor

വാക്സീന്‍ എടുത്ത ശേഷം കോവിഡ് ബാധിക്കുന്നവരില്‍ ശക്തമായ പ്രതിരോധ പ്രതികരണം.

Aswathi Kottiyoor

സ്വര്‍ണ ജേതാവിന് ആദരം; എല്ലാ വര്‍ഷവും ഓഗസ്റ്റ് ഏഴിന് ജാവലിന്‍ ത്രോ മത്സരങ്ങള്‍ സംഘടിപ്പിക്കും

Aswathi Kottiyoor
WordPress Image Lightbox