23.6 C
Iritty, IN
October 3, 2023
  • Home
  • Kerala
  • സംസ്ഥാനത്ത് ആദ്യമായി അപെക്‌സ് ട്രോമ ആന്റ് എമർജൻസി ലേണിംഗ് സെന്റർ
Kerala

സംസ്ഥാനത്ത് ആദ്യമായി അപെക്‌സ് ട്രോമ ആന്റ് എമർജൻസി ലേണിംഗ് സെന്റർ

ലോകോത്തര ട്രോമകെയർ പരിശീലനവും അടിയന്തര വൈദ്യസഹായ പരിലനവും ലക്ഷ്യമാക്കി സംസ്ഥാനത്ത് ആദ്യമായി സ്ഥാപിക്കുന്ന അപെക്‌സ് ട്രോമ ആന്റ് എമർജൻസി ലേണിംഗ് സെന്ററിന്റെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 19) വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അധ്യക്ഷത വഹിക്കും.
സംസ്ഥാനത്തെ ട്രോമകെയർ സംവിധാനം മെച്ചപ്പെടുത്തുന്നതിനും ആരോഗ്യ മേഖലയിൽ ഗുണമേൻമയുള്ള സേവനങ്ങൾ ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് 27 കോടി രൂപ ചെലവഴിച്ച് ജനറൽ ഹോസ്പിറ്റൽ കോംപ്ലക്‌സിൽ അപെക്‌സ് ട്രോമ ആന്റ് എമർജൻസി ലേണിംഗ് സെന്റർ ആരംഭിക്കുന്നത്. ടാറ്റ ട്രെസ്റ്റിന്റെ സഹകരണത്തോടെയാണ് സെന്റർ യാഥാർത്ഥ്യമാക്കിയത്. ട്രോമാ സംബന്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ ആരോഗ്യ പ്രവർത്തകർക്കും, പൊതുജനങ്ങൾക്കും പരിശലനം നൽകുകയാണ് ലക്ഷ്യം. 25,000 ചതുരശ്രയടി വിസ്തീർണത്തിലാണ് ഈ അത്യാധുനിക രീതിയിലുളള സെന്റർ സജ്ജമാക്കിയിരിക്കുന്നത്. അത്യാധുനിക ക്ലാസ് മുറികൾ, സിമുലേഷൻ ലാബുകൾ, യു ബ്രഫിങ്ങ് റൂമുകൾ, പരിശലനത്തിനുള്ള കൃത്രിമോപകരണങ്ങൾ, മനുഷ്യ ശരീത്തിന് സമാനമായ മാനിക്വിനുകൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. സ്മാർട്ട് ക്ലാസ് റൂം ടെക്‌നോളജി, വിപുലമായ സോഫ്റ്റുവെയറുകൾ, ഡിബ്രഫിംഗ് സൊല്യൂഷനുകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ടാറ്റ ട്രസ്റ്റ്, കെയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ് (ഹൈദരാബാദ്), യുകെയിലെ എൻഎച്ച്എസ് ട്രസ്റ്റ്, യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽസ് കവെൻട്രി ആന്റ് വാർവിക്ഷയർ എന്നിവരുടെ സഹകരണത്തോടെയാണ് ഈ സെന്റർ സജ്ജമാക്കിയിരിക്കുന്നത്. സിമുലേഷൻ അധിഷ്ഠിത കോഴ്‌സുകൾ നൽകുന്നതിന് യുകെയിലെ എൻഎച്ച്എസ് ട്രസ്റ്റിന്റെ സഹായവും സ്വീകരിക്കും. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ മേൽനോട്ടത്തിലാണ് ഈ പരിശലന കേന്ദ്രം പ്രവർത്തിക്കുക.
ഡോക്ടർമാർ, നഴ്‌സുമാർ, പാരാ മെഡിക്കൽ തുടങ്ങിയവർക്കായി വിവിധ തരം എമർജൻസി & ട്രോമ അനുബന്ധ കോഴ്‌സുകൾ നടത്താനാണ് ഈ സെന്ററിലൂടെ ലക്ഷ്യമിടുന്നത്. 9000 ത്തോളം ആരോഗ്യ പ്രവർത്തകർക്ക് ആദ്യ ഘട്ട പ്രവർത്തനങ്ങളിൽ പരിശലനം നൽകും. 75 ഡോക്ടർമാർക്കും നഴ്‌സുമാർക്കും സിമുലേഷൻ അധിഷ്ഠിത പരിശീലനം നൽകും.  ഈ അപെക്‌സ് സെന്ററിൽ നിന്ന് പരിശീലനം നേടിയ ആരോഗ്യ പ്രവർത്തകർക്ക് തുടർ പരിശലന പരിപാടികൾക്കായുള്ള ഉപ കേന്ദ്രങ്ങളായി വിവിധ ജില്ലകളിലെയും ജനറൽ ആശുപത്രികളിലെയും ജില്ലാ നൈപുണ്യ ലാബുകൾ പ്രവർത്തിക്കും.

Related posts

5,000 രൂപവരെ കർഷക പെൻഷൻ ; ഡിസംബർ ഒന്നുമുതൽ അപേക്ഷിക്കാം

𝓐𝓷𝓾 𝓴 𝓳

മത്സ്യത്തൊഴിലാളികളെ ഒപ്പം നിർത്തുന്ന നിലപാടിൽ മാറ്റം വരുത്തില്ല: മുഖ്യമന്ത്രി

𝓐𝓷𝓾 𝓴 𝓳

മ​ങ്കി​പോ​ക്സ്: ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച് ന്യൂ​യോ​ർ​ക്ക്

WordPress Image Lightbox