23.9 C
Iritty, IN
September 23, 2023
  • Home
  • kannur
  • വിമാനത്താവളത്തിൽ കാർഗോ കോംപ്ലക്സ്, ഡ്യൂട്ടി ഫ്രീ ഷോപ്പ് ഉദ്ഘാടനം ഇന്ന്……….
kannur

വിമാനത്താവളത്തിൽ കാർഗോ കോംപ്ലക്സ്, ഡ്യൂട്ടി ഫ്രീ ഷോപ്പ് ഉദ്ഘാടനം ഇന്ന്……….

കണ്ണൂർ വിമാനത്താവളത്തിൽ കാർഗോ കോംപ്ലക്സ്, ഡ്യൂട്ടി ഫ്രീ ഷോപ്പ് എന്നിവയുടെ ഉദ്ഘാടനം വ്യാഴാഴ്ച നടക്കും. 12.45-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനംചെയ്യും. കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി മുഖ്യാതിഥിയായിരിക്കും. മന്ത്രി ഇ.പി.ജയരാജൻ അധ്യക്ഷതവഹിക്കും. മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ.ശശീന്ദ്രൻ, കെ.കെ.ശൈലജ, എം.പി.മാർ, മറ്റു ജനപ്രതിനിധികൾ, കിയാൽ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് ആദ്യ കാർഗോ ഇൻഡിഗോ എയർലൈൻസിന് കൈമാറും.
1200 സ്‌ക്വയർ മീറ്റർ വിസ്തീർണവും 12000 മെട്രിക് ടൺ ചരക്ക് കൈകാര്യംചെയ്യാൻ ശേഷിയുമുള്ള കാർഗോ സെന്ററാണ് വിമാനത്താവളത്തിൽ ഒരുക്കിയിട്ടുള്ളത്. അന്താരാഷ്ട്ര കാർഗോ കോംപ്ലക്സിന്റെ നിർമാണം പുരോഗമിക്കുകയാണ്.

ടെർമിനൽ കെട്ടിടത്തിൽ അന്താരാഷ്ട്ര ആഗമന വിഭാഗത്തിലാണ് ഡ്യൂട്ടി ഫ്രീ ഷോപ്പ് സജ്ജീകരിച്ചിട്ടുള്ളത്

 

Related posts

മ​ഴ​ക്കെ​ടു​തി ;ജി​ല്ല​യി​ല്‍ നി​ര​വ​ധി വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു

406 ലിറ്റർ കർണാടക മദ്യവുമായി കണ്ണൂർ പുഴാതി സ്വദേശി പിടിയിൽ

തുടർഭരണത്തിൽ കണ്ണൂരിന് ഡബിൾ പ്ര​തീ​ക്ഷ​ക​ൾ

WordPress Image Lightbox