കണ്ണൂർ: ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ മൊറാഴ, ഉളിക്കല്‍ എഫ്എച്ച്സികള്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. ആര്‍ദ്രം പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയാണ് ഉളിക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തിയത്. പുറവയലില്‍ നടന്ന പരിപാടിയില്‍ കെ.സി. ജോസഫ് എംഎല്‍എ മുഖ്യാതിഥിയായി. ഉളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി, വൈസ് പ്രസിഡന്റ് ഒ.എസ്. ലിസി, മെഡിക്കല്‍ ഓഫീസര്‍ ഡോ. രഞ്ജിത്ത് മാത്യു, പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.