27.8 C
Iritty, IN
July 7, 2024
  • Home
  • Iritty
  • പ്രണയ കല്പിതം – കവർപേജ് പ്രകാശനവും സർഗ്ഗസംഗമവും നടത്തി………
Iritty

പ്രണയ കല്പിതം – കവർപേജ് പ്രകാശനവും സർഗ്ഗസംഗമവും നടത്തി………

ഇരിട്ടി : അതിരാണിയെന്ന കാവ്യ ദൃശ്യാവിഷ്കാരത്തിന് ശേഷം ട്രഷറി ഉദ്യോഗസ്ഥരായ ഷാജുപാറയ്ക്കലും, എ.ടി. റസിയയും ചേർന്നെഴുതിയ പ്രണയ കവിതകളുടെ സമാഹാരം ” പ്രണയകല്പിത ” ത്തിൻ്റെ കവർപേജ് പ്രകാശനവും സർഗ്ഗസംഗമവും ഇരിട്ടി വിശ്വശ്രീ ഹാളിൽ വച്ച് നടന്നു. നളന്ദ കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ് സിനി സംവിധായകൻ തോമസ് ദേവസ്യ ഉദ്‌ഘാടനം ചെയ്തു. ‌ മിമിക്രി കലാകാരനും, സിനിആർട്ടിസ്റ്റും, റവന്യു ഉദ്യോഗസ്ഥനുമായ ടി.കെ. സുദീപൻ കവർപേജ് ഏറ്റുവാങ്ങി. ചടങ്ങിൽ ഹനീഫ ഇരിട്ടി അദ്ധ്യക്ഷത വഹിച്ചു. പി.എ. ലെനിഷ് , കെ. രാജേഷ് , രാധാകൃഷ്ണൻകീഴൂർ എന്നിവർ പ്രസംഗിച്ചു . തുടർന്ന് നടന്ന സർഗ്ഗ സംഗമത്തിൽ നളന്ദ അംഗങ്ങൾ സൃഷ്ടികൾ അവതരിപ്പിച്ചു.ഷാജു പാറയ്ക്കൽ മറു വാക്കും, ജയേഷ് പായം നന്ദിയും പറഞ്ഞു.

Related posts

ഇന്ത്യയിൽ ഭീരവാദികൾക്ക് അഴിഞ്ഞാടാൻ അവസരം നൽകുന്നത് കോൺഗ്രസ്സും ഇടതുപക്ഷവും – സന്ദീപ് വാര്യർ

Aswathi Kottiyoor

ഇരിട്ടി സാക്ക് കമ്പ്യൂട്ടര്‍ അക്കാദമിയും മലബാര്‍ ക്യാന്‍സര്‍ സെന്ററും ചേർന്ന് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു………..

Aswathi Kottiyoor

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox