30.4 C
Iritty, IN
October 4, 2023
  • Home
  • Iritty
  • ഇരിട്ടി നഗരസഭാ ബജറ്റ് – ഇരിട്ടിയിൽ ആധുനിക ടൗൺഹോളും വ്യാപാര സമുച്ഛയവും പണിയും
Iritty

ഇരിട്ടി നഗരസഭാ ബജറ്റ് – ഇരിട്ടിയിൽ ആധുനിക ടൗൺഹോളും വ്യാപാര സമുച്ഛയവും പണിയും

ഇരിട്ടി: 28.24 കോടി രൂപ വരവും 27.33 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന 2021 – 2022 വർഷത്തെ പുതുക്കിയ ബജറ്റിന് ഇരിട്ടി നഗരസഭാ ഭരണ സമിതി യോഗം അംഗീകാരം നൽകി. നഗരസഭാ രൂപീകരണശേഷമുള്ള രണ്ടാമത് ഭരണസമിതിയുടെ ആദ്യ ബജറ്റിൽ ആയിരത്തിൽ 10 പേർക്ക് തൊഴിൽ ഉറപ്പു വരുത്തുന്നുതിനും സമ്പൂർണ മാലിന്യ നിർമാർജ്ജന – പ്ലാസ്റ്റിക് രഹിത ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമുള്ള പദ്ധതികൾക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. ഇരിട്ടിയിൽ ആധുനിക ടൗൺ ഹാളും വ്യാപാര സമുച്ഛയവും പണിയും. ഗതാഗത കുരുക്ക് ഒഴിവാക്കാൻ ടൗണിൽ ബൈപ്പാസുകളുടെ നിർമാണം, ഇരിട്ടി പട്ടണം സൗന്ദര്യവൽക്കരിക്കൽ, ഇരിട്ടിയെ പഴശ്ശി പദ്ധതിയുമായി ബന്ധിപ്പിച്ചുള്ള പ്രത്യേക ടൂറിസം പദ്ധതിക്ക് ഡിപിആർ തയാറാക്കൽ എന്നിവയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എല്ലാവർക്കും വീട് ഉറപ്പാക്കാൻ പി എം എ വൈ, ലൈഫ് ഭവന പദ്ധതി സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തും. പുതിയ ടാർറോഡ് അറ്റകുറ്റ പണി, തെരുവിളക്ക് സ്ഥാപിക്കൽ, വയോമിത്രം, ജൈവ കാർഷിക പദ്ധതികൾ എന്നിവയ്ക്കും ബജറ്റിൽ പരിഗണന നൽകിയിട്ടുണ്ട്. തരിശുരഹിത നഗരസഭാ പദ്ധതിയും നടപ്പാക്കും. നഗരസഭാ അധ്യക്ഷ കെ. ശ്രീലത അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.പി. ഉസ്മാൻ ബജറ്റ് അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ പി.കെ. ബൾക്കീസ്, എ.കെ. രവീന്ദ്രൻ, കെ.സോയ, കെ. സുരേഷ്, ടി.കെ. ഫസീല, കൗൺസിലർമാരായ എൻ.കെ.ഇന്ദുമതി, സമീർ പുന്നാട്, വി.പി.അബ്ദുൾ റഷീദ്, കെ.നന്ദനൻ, വി.ശശി, കെ. മുരളീധരൻ, എ.കെ. ഷൈജു, പി.ഫൈസൽ, സെക്രട്ടറി അൻസൽ ഐസക് എന്നിവർ പ്രസംഗിച്ചു.
ആയിരത്തിൽ 10 പേർക്ക് തൊഴിൽ സാധ്യത ലക്ഷ്യം വച്ചുള്ള സംരഭങ്ങൾ, ക്ഷീര മേഖലയിൽ പാൽ ഇൻസന്റീവ് പദ്ധതി, വിശപ്പ് രഹിത കേരളം പദ്ധതിയിൽ ജനകീയ ഹോട്ടലുകൾ, ഷീ ടോയ്‌ലറ്റ്, കുടുംബശ്രി മുഖേന സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക പദ്ധതികൾ, സമഗ്ര നെൽ കൃഷി വികസന പദ്ധതി, ആധുനിക അറവുശാല നിർമാണം, ഇരിട്ടി താലൂക്ക് ആശുപത്രി ഡയാലിസിസ് യൂണിറ്റ്‌ ശക്തിപ്പെടുത്തൽ, അങ്കനവാടികൾ ബാല സൗഹൃദമാക്കൽ, വിവിധ പ്രദേശങ്ങളിൽ കുടിവെള്ള പദ്ധതികൾ, തെരുവ് വിളക്കുകൾ ഫിലമെന്റ് രഹിതമാക്കാനുള്ള നിലാവ് പദ്ധതി, ഗ്യാസ് ക്രിമിറ്റോറിയം സ്ഥാപിക്കും, കളിക്കളങ്ങളും സ്റ്റേഡിയങ്ങളും പണിയും, നഗരസഭ ഓഫിസ് നവീകരിക്കും, സാന്ത്വന പരിചരണം ശക്തിപ്പെടുത്തും, ആയുർവേദ, ഹോമിയോ, യൂനാനി ആശുപത്രികൾക്ക് സഹായം, വയോജനങ്ങൾ, ഭിന്നശേഷിക്കാർ, പട്ടിക ജാതി, പട്ടിക വർഗം, അഗതി, ആശ്രയ വിഭാഗങ്ങൾക്ക് പ്രത്യേക പദ്ധതികൾ, ചാവശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിനും ഉളിയിൽ ജി യു പി സ്‌കൂളിനും മറ്റു 7 സ്‌കൂളുകൾക്കും പദ്ധതികൾ എന്നിവയും ബജറ്റിലെ പ്രധാന നിർദ്ദേശങ്ങളാണ്.

Related posts

ലോകകപ്പ് ഫുട്‌ബോൾ ക്വിസ് മത്സരം ഡിസം: 4 ന്കീഴൂർ വി യുപി സ്കൂളിൽ

𝓐𝓷𝓾 𝓴 𝓳

ഇരിട്ടിയിലെ ഭൂമിദാന വിവാദം – സത്യഗ്രഹമിരിക്കുന്ന കുടുംബത്തിന് നീതി നിഷേധമുണ്ടായെങ്കിൽ പരിഹാരം കാണണം – ബി ജെ പി

𝓐𝓷𝓾 𝓴 𝓳

റെ​യ്ഡ്‌​കോ​യു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ചു

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox