ഇരിട്ടി : എ. വിജയരാഘവൻ നയിക്കുന്ന എൽഡിഎഫ് വികസന മുന്നേറ്റ ജാഥയുടെ ജില്ലാതല പര്യടന സമാപനവും ജാഥക്ക് മലയോര മേഖലയുടെ വരവേൽപ്പ് സമ്മേളനവും ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് ഇരിട്ടിയിൽ നടക്കുമെന്ന് സംഘാടക സമിതി ജനറൽ കൺവീനർ ബിനോയ് കുര്യനും ചെയർമാൻ കെ.ടി. ജോസും പത്രസമ്മേളനത്തിൽ അറിയിച്ചു. ഇരിട്ടിയിൽ സംഘാടക സമിതി ഒരുക്കുന്ന പേരാവൂർ അസംബ്ലി മണ്ഡലം തല ജാഥാ വരവേൽപ്പ് സമ്മേളനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും നടക്കുക.
പത്രസമ്മേളനത്തിൽ ബാബുരാജ് പായം, ബെന്നിച്ചൻ മഠത്തിനകം , അജയൻ പായം, സി.വി.എം വിജയൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.