32.8 C
Iritty, IN
May 15, 2024
  • Home
  • Mattanur
  • മ​ട്ട​ന്നൂ​ർ ഗ​വ.​പോ​ളിടെ​ക്‌​നി​ക് കെ​ട്ടി​ട ഉ​ദ്ഘാ​ട​നം നാ​ളെ
Mattanur

മ​ട്ട​ന്നൂ​ർ ഗ​വ.​പോ​ളിടെ​ക്‌​നി​ക് കെ​ട്ടി​ട ഉ​ദ്ഘാ​ട​നം നാ​ളെ

മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ ഗ​വ. പോ​ളി ടെ​ക്‌​നി​ക് കോ​ള​ജി​ൽ പു​തു​താ​യി നി​ർ​മി​ച്ച അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ബ്ലോ​ക്കി​ന്‍റെ​യും വ​നി​താ ഹോ​സ്റ്റ​ലി​ന്‍റെ​യും ഉ​ദ്ഘാ​ട​നം നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ക്കും. മൂ​ന്നു കോ‌​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ബ്ലോ​ക്കി​ന്‍റെ ഒ​ന്നാം​ഘ​ട്ട​മാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്.

ഒ​രു കോ​ടി ആ​റ് ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് വ​നി​താ ഹോ​സ്റ്റ​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​ത്തു​ള്ള സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മെ​ന്ന നി​ല​യി​ൽ അ​ന്താ​രാ​ഷ്‌​ട്ര നി​ല​വാ​ര​ത്തി​ലു​ള്ള പ​ഠ​ന​സൗ​ക​ര്യ​ങ്ങ​ളാ​ണ് ല​ഭ്യ​മാ​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ മ​ന്ത്രി​മാ​രാ​യ കെ.​ടി.​ജ​ലീ​ൽ, ഇ.​പി.​ജ​യ​രാ​ജ​ൻ, കെ.​സു​ധാ​ക​ര​ൻ എം​പി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ അ​നി​താ വേ​ണു, കൗ​ൺ​സി​ല​ർ പി.​റീ​ത്ത, പ്രി​ൻ​സി​പ്പ​ൽ എം.​സി.​പ്ര​കാ​ശ​ൻ, ടി.​രാ​ജീ​വ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

കോ​ൺ​ഗ്ര​സ് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ അ​നു​മ​തി റ​ദ്ദാ​ക്കി​യ ന​ഗ​ര​സ​ഭ​യു​ടെ ന​ട​പ​ടി ഹൈ​ക്കോ​ട​തി ഒ​രു മാ​സ​ത്തേ​ക്ക് സ്‌​റ്റേ ചെ​യ്തു

Aswathi Kottiyoor

മട്ടന്നൂർ പോറോറയിൽ നിന്ന് ഫോറസ്റ്റ് സംഘം നടത്തിയ പരിശോധനക്കിടയിൽ കാട്ടിറച്ചിയും, വേട്ടയാടാൻ ഉപയോഗിച്ച തോക്കും പിടികൂടി

Aswathi Kottiyoor

മട്ടന്നൂരിൽ ആ​രോ​ഗ്യവിഭാഗം പരിശോധന നടത്തി

Aswathi Kottiyoor
WordPress Image Lightbox