കണിച്ചാര്‍:പെട്രോള്‍-ഡീസല്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണിച്ചാറില്‍ വണ്ടിതള്ളി പ്രതിഷേധിച്ചു.
യൂത്ത് കോണ്‍ഗ്രസ് പേരാവൂര്‍ മണ്ഡലം പ്രസിഡന്റ് സോനു വല്ലത്തുകാരന്‍ ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സിനോ ജോസ് അധ്യക്ഷത വഹിച്ചു.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മൈക്കിള്‍ ടി മാലത്ത്, ജിബിന്‍ തയ്യില്‍,പഞ്ചായത്തംഗം ജോജന്‍ എടത്താഴെ, സുരേഖ സജി, ജിഷ സജി, ഷാജി കുന്നുംപുറത്ത് തുടങ്ങിയവര്‍ സംസാരിച്ചു