26 C
Iritty, IN
July 6, 2024
  • Home
  • kannur
  • ജ​ല​സ്രോ​ത​സു​ക​ള്‍ മ​ലി​ന​മാ​ക്കു​ന്ന​വ​ര്‍​ക്ക് എ​തി​രേ ന​ട​പ​ടി: മ​ന്ത്രി കൃ​ഷ്ണ​ന്‍​കു​ട്ടി
kannur

ജ​ല​സ്രോ​ത​സു​ക​ള്‍ മ​ലി​ന​മാ​ക്കു​ന്ന​വ​ര്‍​ക്ക് എ​തി​രേ ന​ട​പ​ടി: മ​ന്ത്രി കൃ​ഷ്ണ​ന്‍​കു​ട്ടി

ക​ണ്ണൂ​ർ: ശു​ദ്ധ​ജ​ല സ്രോ​ത​സു​ക​ള്‍ മ​ലി​ന​മാ​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ നി​യ​മ ന​ട​പ​ടി​ക​ള്‍ ക​ര്‍​ശ​ന​മാ​ക്ക​ണ​മെ​ന്ന് ജ​ല​വി​ഭ​വ മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി. ക​ണ്ണൂ​ര്‍ ന​ഗ​ര​ത്തി​ലെ മു​ഖ്യ ജ​ല​സ്രോ​ത​സാ​യി​രു​ന്ന കാ​നാ​മ്പു​ഴ​യു​ടെ പു​ന​രു​ജ്ജീ​വ​ന പ്ര​വൃ​ത്തി​ക​ളു​ടെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ണ്ണൂ​ര്‍ എം​എ​ല്‍​എ കൂ​ടി​യാ​യ മ​ന്ത്രി രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നു​ള്ള ര​ണ്ട് കോ​ടി രൂ​പ​യും ഹ​രി​ത കേ​ര​ള മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ പ​ദ്ധ​തി വി​ഹി​ത​മാ​യ 4.4 കോ​ടി രൂ​പ​യു​മു​ള്‍​പ്പെ​ടെ 6.4 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് കാ​നാ​മ്പു​ഴ​യു​ടെ പു​ന​ര​ജ്ജീ​വ​ന പ്ര​വൃ​ത്തി​ക​ള്‍ ന​ട​പ്പാ​ക്കു​ന്ന​ത്. മ​ന്ത്രി രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്ണൂ​ര്‍ മേ​യ​ര്‍ ടി ​ഒ മോ​ഹ​ന​ന്‍, ക​നാ​മ്പു​ഴ അ​തി​ജീ​വ​ന സ​മി​തി ക​ണ്‍​വീ​ന​ര്‍ എ​ന്‍ ച​ന്ദ്ര​ന്‍, ഡോ.​ടി എ​ന്‍ സീ​മ, ഇ​റി​ഗേ​ഷ​ന്‍ സൂ​പ്ര​ണ്ടിം​ഗ് എ​ഞ്ചി​നി​യ​ര്‍ ബാ​ല​കൃ​ഷ്ണ​ന്‍ മ​ണ്ണാ​റ​ക്ക​ല്‍ മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ള്‍, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

ഭൂമി ഏറ്റെടുക്കൽ നഷ്ടപരിഹാരം ഉടൻ

Aswathi Kottiyoor

കണ്ണൂർ ജില്ലയിൽ 2578 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

Aswathi Kottiyoor

നോ പാര്‍ക്കിങ്​ മേഖലകളിലും കാല്‍നടക്കാരുടെ സീബ്രാലൈനിലും നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കെതിരെ നടപടിയുമായി മോ​ട്ടോര്‍ വാഹന വകുപ്പ്

Aswathi Kottiyoor
WordPress Image Lightbox