ഇരിട്ടി: യൂത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡന്റ് സിറാജ് പൂക്കോത്തിനെതിരേ പേരാവൂർ ടൗണിൽ കൊലവിളി മുദ്രാവാക്യം മുഴക്കിയ സിപിഎം നേതാക്കൾക്കെതിരേയും പ്രവർത്തകർക്കെതിരേയും പോലീസ് നടപടി സ്വീകരിക്കണമെന്ന് യൂത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
സിപിഎം നയങ്ങളിൽ പ്രതിഷേധിച്ച് പാർട്ടിയിൽ നിന്നും രാജിവെച്ച് ലീഗിൽ ചേർന്ന സിറാജിനെ നിരന്തരം ആക്രമിക്കുകയാണ് സിപിഎം.
ഇക്കാര്യത്തിൽ പോലീസ് നിസംഗത തുടരുകയാണെങ്കിൽ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് മണ്ഡലം ജനറൽ സെക്രട്ടറി കെ.പി. അജ്മൽ, ട്രഷറർ സവാദ് പെരിയത്തിൽ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.