22.9 C
Iritty, IN
July 8, 2024
  • Home
  • kannur
  • ഫെ​ബ്രു​വ​രി​യി​ലെ റേ​ഷ​ന്‍ വിഹിതം
kannur

ഫെ​ബ്രു​വ​രി​യി​ലെ റേ​ഷ​ന്‍ വിഹിതം

ക​ണ്ണൂ​ർ: ഫെ​ബ്രു​വ​രി മാ​സ​ത്തെ റേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ളു​ടെ വി​ത​ര​ണ​ത്തോ​ത് നി​ശ്ച​യി​ച്ചു. എ​എ​വൈ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്ക് കാ​ര്‍​ഡി​ന് 30 കി ​ഗ്രാം അ​രി​യും അ​ഞ്ച് കി​ലോ​ഗ്രാം ഗോ​ത​മ്പും സൗ​ജ​ന്യ​മാ​യും ഒ​രു കി​ലോ പ​ഞ്ച​സാ​ര 21 രൂ​പ​യ്ക്കും ല​ഭി​ക്കും.
മു​ന്‍​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട കാ​ര്‍​ഡു​ക​ളി​ലെ ഓ​രോ അം​ഗ​ത്തി​നും നാ​ല് കി​ലോ​ഗ്രാം അ​രി​യും ഒ​രു കി​ലോ ഗോ​ത​മ്പും കി​ലോ ര​ണ്ട് രൂ​പ നി​ര​ക്കി​ല്‍ ല​ഭി​ക്കും.
പൊ​തു​വി​ഭാ​ഗം സ​ബ്‌​സി​ഡി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട കാ​ര്‍​ഡി​ലെ ഓ​രോ അം​ഗ​ത്തി​നും ര​ണ്ട് കി​ലോ അ​രി കി​ലോ ഗ്രാ​മി​ന് നാ​ല് രൂ​പ നി​ര​ക്കി​ലും, കാ​ര്‍​ഡി​ന് ഒ​രു കി​ലോ മു​ത​ല്‍ മൂ​ന്ന് കി​ലോ വ​രെ ആ​ട്ട കി​ലോ ഗ്രാ​മി​ന് 17 രൂ​പ നി​ര​ക്കി​ലും ല​ഭ്യ​ത​യ്ക്ക​നു​സ​രി​ച്ച് ല​ഭി​ക്കും.
പൊ​തു​വി​ഭാ​ഗം നോ​ണ്‍ സ​ബ്‌​സി​ഡി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട കാ​ര്‍​ഡി​ന് നാ​ല് കി​ലോ അ​രി കി​ലോ​ഗ്രാ​മി​ന് 10.90 രൂ​പാ നി​ര​ക്കി​ലും, കാ​ര്‍​ഡി​ന് ഒ​രു കി​ലോ മു​ത​ല്‍ മൂ​ന്ന് കി​ലോ വ​രെ ആ​ട്ട കി​ലോ ഗ്രാ​മി​ന് 17 രൂ​പ നി​ര​ക്കി​ലും ല​ഭ്യ​ത​യ്ക്ക​നു​സ​രി​ച്ച് ല​ഭി​ക്കും.
വൈ​ദ്യു​തീ​ക​രി​ച്ച വീ​ടു​ള​ള​വ​ര്‍​ക്ക് ഓ​രോ കാ​ര്‍​ഡി​നും (എ​ന്‍​പി​എ​സ്, എ​ന്‍​പി​എ​ന്‍​എ​സ് വി​ഭാ​ഗ​ങ്ങ​ള്‍ ഒ​ഴി​കെ) അ​ര ലി​റ്റ​ര്‍ വീ​ത​വും വൈ​ദ്യു​തീ​ക​രി​ക്കാ​ത്ത വീ​ടു​ള​ള കാ​ര്‍​ഡു​ട​മ​ക​ള്‍​ക്ക് ഓ​രോ കാ​ര്‍​ഡി​നും നാ​ല് ലി​റ്റ​ര്‍ വീ​ത​വും മ​ണ്ണെ​ണ്ണ ലി​റ്റ​റി​ന് 37 രൂ​പ നി​ര​ക്കി​ല്‍ ല​ഭി​ക്കും.
റേ​ഷ​ന്‍​വി​ത​ര​ണം സം​ബ​ന്ധ​മാ​യ പ​രാ​തി​ക​ള്‍ അ​റി​യി​ക്കേ​ണ്ട ടോ​ള്‍​ഫ്രീ ന​മ്പ​ര്‍ – 1800-425-1550, 1947.

Related posts

സ്‌കൂൾ പരിസരങ്ങളിൽ ലഹരി മാഫിയ:പരിശോധനകൾ കർക്കശമാക്കണം-ജില്ലാ വികസന സമിതി യോഗം.

Aswathi Kottiyoor

‘സ്‌ത്രീപക്ഷ കേരളം’ ജനകീയ ക്യാമ്പയിന്‌ തുടക്കം

Aswathi Kottiyoor

നിർമാണം പൂർത്തിയായി; ഉദ്ഘാടനം കാത്ത് മുഴക്കുന്ന് പൊലീസ് സ്റ്റേഷൻ

Aswathi Kottiyoor
WordPress Image Lightbox