23.6 C
Iritty, IN
July 8, 2024
  • Home
  • kannur
  • പ​യ്യാ​വൂ​ർ ഊ​ട്ട് മ​ഹോ​ത്സ​വ​ത്തി​ന് നാ​ളെ തു​ട​ക്കം
kannur

പ​യ്യാ​വൂ​ർ ഊ​ട്ട് മ​ഹോ​ത്സ​വ​ത്തി​ന് നാ​ളെ തു​ട​ക്കം

പ​യ്യാ​വൂ​ർ: കു​ട​ക് -മ​ല​യാ​ളി കൂ​ട്ടാ​യ്മ​യ്ക്ക് പ്ര​സി​ദ്ധ​മാ​യ പ​യ്യാ​വൂ​ർ ശി​വ​ക്ഷേ​ത്ര​ത്തി​ലെ ഊ​ട്ടു​ത്സ​വ​ത്തി​ന് നാ​ളെ തു​ട​ക്കം. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ഇ​ക്കു​റി ക​ലാ-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി​യാ​ണ് ഉ​ത്സ​വം. ആ​ചാ​ര​ങ്ങ​ൾ​ക്ക് തു​ട​ക്കം​കു​റി​ച്ച് നാ​ളെ രാ​വി​ലെ ആ​റി​ന് കു​ട​ക​രു​ടെ അ​രി​വ​ര​വ്, വൈ​കു​ന്നേ​രം നാ​ലി​ന് ദ്ര​വ്യ സ​മ​ർ​പ്പ​ണം, 5.30 ന് ​കു​ട​ക​രു​ടെ അ​രി അ​ള​വ്, ഏ​ഴി​ന് തി​രു​വ​ത്താ​ഴ​ത്തി​ന് അ​രി​യ​ള​വ്, എ​ട്ടി​ന് നാ​യ​ൻ​മാ​ർ ഊ​ട്ട്. 12 മു​ത​ൽ ദി​വ​സ​വും രാ​വി​ലെ ഏ​ഴി​ന് ഭ​ഗ​വ​ത്ഗീ​താ പാ​രാ​യ​ണം. 12ന് ​പ​ത്തി​ന് ചൂ​ളി​യാ​ട് ദേ​ശ​വാ​സി​ക​ളു​ടെ ഓ​ല​ക്കാ​ഴ്ച, വൈ​കു​ന്നേ​രം അ​ഞ്ചി​ന് താ​ഴ​ത്ത​മ്പ​ല​ത്തി​ൽ​നി​ന്ന് തി​ട​മ്പെ​ഴു​ന്ന​ള്ള​ത്ത്, 5.30 ന് ​പ​യ്യാ​വൂ​ർ ദേ​ശ​വാ​സി​ക​ളു​ടേ​യും കൈ​ത​പ്രം ദേ​ശ​വാ​സി​ക​ളു​ടേ​യും ഊ​ട്ടു​കാ​ഴ്ച.

ദി​വ​സ​വും തി​ട​മ്പെ​ഴു​ന്ന​ള്ള​ത്ത് ഉ​ണ്ടാ​യി​രി​ക്കും. 19ന് ​രാ​ത്രി എ​ട്ടി​ന് ശ്രീ​ഭൂ​ത​ബ​ലി, 20 ന് ​രാ​വി​ലെ ആ​റി​ന് കു​ട​കി​ൽ​നി​ന്ന് അ​രി​വ​ര​വ്, വൈ​കു​ന്നേ​രം അ​ഞ്ചി​ന് തി​ട​മ്പെ​ഴു​ന്ന​ള്ള​ത്ത്, തു​ട​ർ​ന്ന് പ​ന്തീ​ര​ടി പൂ​ജ, വ​ലി​യ തി​രു​വ​ത്താ​ഴ​ത്തി​ന് അ​രി​യ​ള​വ്, എ​ട്ടി​ന് ശ്രീ​ഭൂ​ത​ബ​ലി, ഒ​മ്പ​തി​ന് കു​ട​ക​രു​ടെ തു​ടി​കൊ​ട്ടി​പ്പാ​ട്ട്.

21ന് ​രാ​വി​ലെ ആ​റി​ന് തി​രു​ന​ട​യി​ൽ കു​ട​ക​രു​ടെ അ​രി​സ​മ​ർ​പ്പ​ണം, എ​ട്ടി​ന് വൃ​ഷ​ഭാ​ജ​ലി (കു​ട​കി​ൽ​നി​ന്ന് അ​രി​യു​മാ​യി എ​ത്തു​ന്ന കാ​ള​ക​ളെ ശ്രീ​കോ​വി​ലി​ന് മു​ന്നി​ൽ തൊ​ഴീ​ക്ക​ൽ), വൈ​കു​ന്നേ​രം അ​ഞ്ചി​ന് തി​ട​മ്പെ​ഴു​ന്ന​ള്ള​ത്ത്, ആ​റി​ന് ചേ​ടി​ച്ചേ​രി വാ​സി​ക​ളു​ടെ ഊ​ട്ടു​കാ​ഴ്ച, രാ​ത്രി എ​ട്ടി​ന് തെ​യ്യം പാ​ടി​പ്പാ​ട്ട്, കു​ട​ക​രു​ടെ തു​ടി​കൊ​ട്ടി​പ്പാ​ട്ട്. 22 നാ​ണ് പ്ര​ധാ​ന ഉ​ത്സ​വം. പു​ല​ർ​ച്ചെ നാ​ലു​മു​ത​ൽ നെ​യ്യ​മൃ​തു​കാ​രു​ടെ നെ​യ്യൊ​പ്പി​ക്ക​ൽ, പൂ​ർ​ണ​പു​ഷ്പാ​ഞ്ജ​ലി, അ​ശ്വ​ര​മ​ധ ന​മ​സ്കാ​രം, പൂ​ർ​ണ​പു​ഷ്പാ​ഞ്ജ​ലി. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് തി​ട​മ്പെ​ഴു​ന്ന​ള്ള​ത്ത്, തു​ട​ർ​ന്ന് കോ​മ​ര​ത്ത​ച്ച​ന്‍റെ​യും നെ​യ്യ​മൃ​തു​കാ​രു​ടെ​യും കു​ഴി​യ​ടു​പ്പി​ൽ നൃ​ത്തം. 2.30 ന് ​ചൂ​ളി​യാ​ട്ടു​കാ​രു​ടെ ഓ​മ​ന​ക്കാ​ഴ്ച. തു​ട​ർ​ന്ന് മൂ​ന്നി​ന് കു​ട​ക​രു​ടെ മ​ട​ക്ക​യാ​ത്ര​യും ന​ട​ക്കും.

23 ന് ​രാ​വി​ലെ പ​ത്തി​ന് നെ​യ്യാ​ട്ടം, ഇ​ള​നീ​രാ​ട്ടം, ക​ള​ഭാ​ട്ടം, ഒ​ന്നി​ന് നെ​യ്യ​മൃ​തു​കാ​രു​ടെ അ​ടീ​ലൂ​ണ്, വൈ​കു​ന്നേ​രം ആ​റി​ന് ശ്രീ​ഭൂ​ത​ബ​ലി, തി​ട​മ്പ​ഴു​ന്ന​ള്ള​ത്ത്. രാ​ത്രി ഒ​മ്പ​തി​ന് തെ​യ്യം​പാ​ടി​പ്പാ​ട്ട്. ഉ​ത്സ​വ​സ​മാ​പ​ന ദി​വ​സ​മാ​യ 24 ന് 11 ​ന് ആ​റാ​ട്ടെ​ഴു​ന്ന​ള്ള​ത്ത്, രാ​ത്രി എ​ട്ടി​ന് ശ്രീ​ഭൂ​ത​ബ​ലി​യും തി​ട​മ്പ​ഴു​ന്ന​ള്ള​ത്തും. ഒ​മ്പ​തി​ന് ക​ള​ത്തി​ല​രി​യും പാ​ട്ടു​മാ​ണ് സ​മാ​പ​ന​ച്ച​ട​ങ്ങ്.

Related posts

ദുഃഖവെള്ളിക്കും ഈസ്റ്ററിനും ട്രഷറി പ്രവർത്തിക്കും………..

Aswathi Kottiyoor

വറ്റി വരണ്ട്‌ കക്കുവപ്പുഴ

Aswathi Kottiyoor

ഇ​ന്ന് കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​​നി​ല്ല

Aswathi Kottiyoor
WordPress Image Lightbox